പീഡനം എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല; ആ പതിവ് ചോദ്യത്തിന് കൃത്യമറുപടി

asley-jude
SHARE

ലൈംഗിക പീഡനത്തിനിരയായ സ്ത്രീകൾ പരാതിപ്പെട്ടാൽ ആദ്യം നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ട് ആദ്യം പരാതിയുമായി വന്നില്ല. ഇത്രനാളുകൾക്ക് ശേഷമാണോ പറയുന്നത്. സ്ത്രീയുടെ ഭാഗത്തും തെറ്റുണ്ട്, തുടങ്ങിയ നൂറുകൂട്ടം വാദങ്ങൾ. അത്തരം ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മീ റ്റൂ ക്യാംപെയിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ അഭിനേത്രി ആഷ്‌ലി ജൂഡ്

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് അവർ തന്റെ ജീവിതാനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. '' ആദ്യമായി അത് സംഭവിക്കുമ്പോൾ എനിക്ക് ഏഴുവയസ്സ്. അതിനെക്കുറിച്ച് മുതിർന്ന വ്യക്തിയോട് പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ മറുപടിയിതാണ്.'' ഓഹ്! അയാൾ നല്ലൊരു മനഷ്യനാണ് അയാൾ അങ്ങനെയൊന്നും ഉദ്ദേശിച്ചു കാണില്ല''. പിന്നീട് 15–ാം വയസ്സിൽ മാനഭംഗം ചെയ്യപ്പെട്ടപ്പോൾ അക്കാര്യം ഞാനെന്റെ ഡയറിയോടല്ലാതെ ആരോടും പറഞ്ഞില്ല. അതുവായിക്കാനിടയായഒരു മുതിർന്ന സ്ത്രീ പറഞ്ഞത്, പതിനഞ്ചാം വയസ്സിൽ മുതിർന്ന ഒരാളുമായി ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ്''. #WhyIDidntReport എന്ന ഹാഷ്ടാഗുമായി ആഷ്‌ലി വേദനിപ്പിക്കുന്ന ആ അനുഭവം പങ്കുവച്ചതിങ്ങനെ.

പീഡിപ്പിക്കപ്പെട്ട വിവരം എന്തുകൊണ്ടാണ് അന്നുതന്നെ തുറന്നു പറയാതിരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിസ്റ്റീൻ ഫോർഡിനോട് ചോദിച്ചതോടെയാണ്  #WhyIDidntReport എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായത്. ഈ സംഭവത്തെത്തുടർന്നാണ് ഇരകളോട് സമൂഹം ആവർത്തിച്ചു ചോദിക്കുന്ന ഈ ചോദ്യത്തിന് തന്റെ ജീവിതാനുഭവം തുറന്നു പറഞ്ഞുകൊണ്ട് ആഷ്‌ലി മറുപടി നൽകിയത്.

MORE IN SPOTLIGHT
SHOW MORE