ദൈവത്തെപ്പോലെ അവർ എത്തി; പേരുപോലും പറയാതെ മടങ്ങി

thirumadukunnu
SHARE

തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീൽ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയതാണ് യുവതി.  കാലുകഴുകാൻ ഇറങ്ങിയ അവർ പെട്ടനാണ് ആറാട്ടുകടവിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് വഴുതിവീണത്. യുവതി വീഴുന്നത് കണ്ട് മറുകരയിൽ നിന്ന രണ്ടുപേർ പുഴയിലേക്കു ചാടി നീന്തിയെത്തി. വളരെ ശ്രമപ്പെട്ട് അവരെ രക്ഷിപ്പെടുത്തി. എന്നാൽ പലരും ചോദിച്ചങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താൻ അവർ തയ്യറായില്ല. ഭഗവതിക്കണ്ടത്തിലെത്തി നടീൽ യജ്ഞത്തിലും പങ്കെടുത്താണ് ഇവർ മടങ്ങിയത്.

ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. നല്ല ആഴമുള്ള ഭാഗമാണിത്. മുൻപ് ഒരാൾ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE