കല്ലും മണ്ണും സ്ഥിരഭക്ഷണം; ചിക്കനേക്കാൾ ഇഷ്ടം, വിചിത്രം

karnataka-youth4
SHARE

വർഷങ്ങളായി കല്ലും മണ്ണും ഭക്ഷിച്ച് ഒരു യുവാവ്.  ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളുമാണ് ഈ യുവാവ് കഴിക്കുന്നത്. കർണാടകയിൽ നിന്നുള്ള പക്കീറാപ്പാ ഹുനാ​ഗുഡി എന്നയാളാണ് പത്ത് വയസുമുതൽ മണ്ണും കല്ലും ഇഷ്ടികകളും കഴിക്കുന്നത്. 

ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്. പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതെ വരുമ്പോൾ ഇത്തരം വസ്തുക്കൾ കഴിക്കുന്നത് ഒരു ​രോ​ഗമായാണ് ആ​രോ​ഗ്യവിദ​​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാൾ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്.

sand4

ശരീരത്തിന് ഇതുവരെയും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് പക്കീറാപ്പാ പറയുന്നു. പല്ലുകൾ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു. പക്കീറാപ്പന്റെ ഈ ശീലം നിർത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.ചിക്കനെക്കാളും താൻ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു. 

sand5
MORE IN SPOTLIGHT
SHOW MORE