പല്ലിൽ കമ്പിയിടാനായി എക്സ്റേ എടുത്തു; കണ്ടത് ചെവിക്കുള്ളിൽ ബൽബ്

led-bulb-inside-ear
SHARE

 പല്ലിൽ കമ്പിയിടുന്നതിനു വേണ്ടിയാണ് അമൃത് എക്സ്റേ എടുത്തത്. പക്ഷേ, എക്സ്റേ കാണിച്ചു തന്നത് ചെവിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞൻ ബൾബും അതിലെ കമ്പിയും. കുരിശുംമൂട് സ്വദേശി സി.പി.ശ്യാംജിയുടെ മകൻ അമൃതിന്റെ (12) ചെവിക്കുള്ളിൽ നിന്നാണ് കുഞ്ഞൻ എൽഇഡി ബൾബ് ഡോക്ടർമാർ പുറത്തെടുത്തത്. രണ്ടാഴ്ച മുൻപ് അമൃതിന്റെ പല്ലിൽ കമ്പിയിടുന്നതിന് ചങ്ങനാശേരിയിലെ ഡോ. ചിച്ചു മേരി കുരുവിളയുടെ ദന്താശുപത്രിയിൽ എത്തി. 

പല്ലിൽ കമ്പിടിയുന്നതിനു മുൻപായി മോണയുടെയും തലയുടെ ഭാഗത്തെയും എക്സ്റേ എടുത്തു. തുടർന്ന് പരിശോധന നടത്തിയ ഇഎൻടി ഡോക്ടർ വിനോദ് ജോൺ കുട്ടിയുടെ ചെവിയുടെ ഭാഗത്ത് ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തി. അമ‍ൃതിനെ ഇന്നലെ രാവിലെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ച് ഡോ. വിനോദിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ചെവിക്കുള്ളിൽ നിന്നു ചെറിയ എൽഇഡി ബൾബ് പുറത്തെടുത്തു. ബൾബ് എങ്ങനെയാണ് ചെവിക്കുള്ളിൽ കുടുങ്ങിയതെന്ന് അമൃതിനോ വീട്ടുകാർക്കോ അറിയില്ല.

MORE IN SPOTLIGHT
SHOW MORE