ഇതാ പാട്ടിന്‍റെ ആ ‘താരകപ്പെണ്ണാള്‍’; ദേവികയുടെ ഓട്ടോ പാട്ട് വൈറല്‍: വിഡിയോ

devika-socialmedia
SHARE

‘ഒരു കല്യാണത്തിന് പോയതാ... അവൾ അവിടെ കൂട്ടുകാരോട് ചേർന്ന് എന്തോ പാടുന്ന കണ്ടിരുന്നു. പക്ഷേ അത് ഇത്ര വലിയ സംഭവമാകുമെന്ന് ഞാനറിഞ്ഞില്ല. ഇതാരാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് പോലും എനിക്ക് അറിയില്ല...’ നല്ല കലക്കൻ തൃശൂർ മലയാളത്തിൽ സോഷ്യൽ ലോകം തേടിയ ആ പെൺകുട്ടിയുടെ അമ്മ ജെമിത മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞതിങ്ങനെയാണ്. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇൗ കുഞ്ഞിന്റെ പാട്ട്. മലയാളികളുടെ കയ്യടി നേടിയ ദേവിക സുമേഷ് എന്ന നാലാംക്ലാസുകാരിയെ തേടി ഫോൺകോളുകളുടെ ബഹളമാണ് ഇപ്പോഴെന്നും അമ്മ പറയുന്നു.  

‘താരകപ്പെണ്ണാളെ..’ എന്ന ഗാനം അസാധ്യമായി പാടുന്ന അവളുടെ ശബ്ദത്തിന് മുന്നിൽ സോഷ്യൽ ലോകം ഒന്നടങ്കം ലയിച്ചിരുന്നപ്പോഴാണ് തൊട്ടുപിന്നാലെ ‘സുന്ദരി വാവെ..’ എന്ന ഗാനം കൂടി എത്തുന്നത്. ഇതോടെ ദേവികയെയും അവളുടെ പാട്ടും മലയാളി ഏറ്റെടുത്തു. ഒരു ഒാട്ടോറിക്ഷയിലിരുന്നു ഇവൾ പാടിയപ്പോൾ സോഷ്യൽ ലോകം അത് ഹൃദയം കൊണ്ടാണ് ആസ്വദിച്ചത്.  

പക്ഷേ പാട്ട് പഠിക്കണമെന്ന അവളുടെ മോഹം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. തൃശൂർ ഏങ്ങണ്ടിയൂരിൽ മൽസ്യത്തൊഴിലാളിയായ സുമേഷിന്റെയും ജെമിതയുടെയും മകളാണ് എട്ടുവയസുകാരി ദേവിക. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. പാട്ടിനോടുള്ള ദേവികയുടെ ഇഷ്ടം കേട്ടറിഞ്ഞ് അവളെ സൗജന്യമായി പാട്ടുപഠിപ്പിക്കാൻ ഒരു സ്ഥാപനം രംഗത്തെത്തിയിരുന്നു. എന്നാൽ അങ്ങോട്ടുള്ള യാത്രാ ബുദ്ധിമുട്ടുണ്ടായത് കൊണ്ട് സംഗീതപഠനവും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ സുഹൃത്തുക്കൾക്ക് വേണ്ടി പാടിയ പാട്ടാണ് ദേവികയെ  സോഷ്യൽ ലോകത്തിന്റെ പ്രിയ താരമാക്കിയത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.