'വിഡിയോ എടുക്കുമ്പോൾ പറയണ്ടേ'? വൈറലായി ഈ കണ്ണിറുക്കലും; വിഡിയോ

girl-wink
SHARE

സോഷ്യൽ മീഡിയയിൽ വൈറലായി വീണ്ടുമൊരു കണ്ണിറുക്കൽ. എന്നാൽ ഇത് സിനിമയിൽ അല്ല. ഒരു കല്യാണ വിഡിയോയിലാണ്. ഇതോടെ താരമായിരിക്കുകയാണ് ഈ സുന്ദരിക്കുട്ടി. 

കൈ നുണഞ്ഞുകൊണ്ട് പെൺകുട്ടി കൂട്ടുകാരിയുടെ നേർക്ക് തിരിഞ്ഞ നിമിഷമാണ് അപ്രതീക്ഷിതമായി വി‍ഡിയോഗ്രാഫർ പകർത്തിയത്. ഇത് കണ്ടതും പെൺകുട്ടി ഒന്നു ചമ്മി. പിന്നാലെ ഒരു കണ്ണിറുക്കലും കൂട്ടത്തില്‍ ഒരു ചിരിയും എന്തായാലും ഈ പെൺകുട്ടിയും കണ്ണിറുക്കലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രിയാ പി വാര്യരുടെ കണ്ണിറുക്കലിനോട് ഇതിനെ പലരും താരതമ്യം ചെയ്തിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE