‘അവനെ മരണത്തിന് വിട്ടു കൊടുക്കരുതേ...’; ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരച്ഛനും അമ്മയും

hari-help
SHARE

തന്നെ ദുരിതത്തിലാഴ്ത്തിയ രോഗത്തിൽനിന്ന് മോചനംതേടി വർഷങ്ങളായി കാത്തിരിക്കുകയാണ് ഹരികൃഷ്ണനെന്ന ഇരുപതു വയസുകാരൻ. അഞ്ച് വർഷങ്ങ‌ൾക്ക് മുൻപ് (16–10–12ൽ) ശക്തമായ തലവേദന ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിക്കുകയും പരിശോധനയിൽ തലച്ചോർ സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയും അവിടെ എത്തി ഓപ്പറേഷൻ കഴിഞ്ഞതിനെ തുടർന്ന് രോഗം ഭേദമാവുകയും ചെയ്തു. പക്ഷേ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസ്സായി കോട്ടയം സി.എം.എസ് കോളേജിൽ ബി.എ രണ്ടാംവർഷം പഠിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ കാലിന്റെ ബാലൻസ് െതറ്റി വീഴുക പതിവായിരുന്നു.

പിന്നീ‌ട് കോട്ടയം മെഡിക്കൽ കോളേജിൽ കാണിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ശ്വാസതടസ്സം  അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി തുടർ പരിശോധനയിൽ ഉടൻ സർജറി വേണമെന്നും (തലച്ചോറിലെ സെറിബെല്ലത്തിൽ ഫ്ലുയിഡ് കെട്ടുന്ന അവസ്ഥ) വളരെ ഗുരുതരമായ സർജറി കോട്ടയം മെഡിക്കൽ കോളേജിൽ അസാധ്യമാണന്ന് പറഞ്ഞതിനാൽ 2017ൽ ഹരികൃഷ്ണനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഇടപ്പള്ളി അമൃത ആശുപത്രിയിൽ എത്തിക്കുകയും ഉടൻ തന്നെ സർജറി നടത്തുകയും ചെയ്തു.

അണുബാധ ഉണ്ടായതിനെ തുടർന്ന്  മൂന്നര മാസക്കാലത്തോളം അമൃതയിൽ കഴിയേണ്ടിവന്നു. അവിടെനിന്നും ഡിസ്ചാർജജ് ആയി തിരുവാർപ്പിലെ വീട്ടിൽ ചികിൽസ തുടർന്നു. വീണ്ടും ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് 19–01–2018– ൽ വീണ്ടും അഡ്മിറ്റ് ചെയ്തു. അടിയന്തിര സർജറിയെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലായി.  രണ്ടുമാസം അമൃതയിൽ  ചികിൽസ തുടരേണ്ടിവന്നു.

ഇപ്പോൾ തിരുവാർപ്പിലെ വീട്ടിൽ ചികിൽസ തുടരുകയാണ്. ശ്രീചിത്തിര അമൃത ആശുപത്രിയിലെ ചികിൽസ സംബന്ധിച്ച രേഖകൾ പകർപ്പുകൾ ഇതിനോടൊപ്പമുണ്ട്. കുട്ടിയുടെ രോഗാവസ്ഥ മൂലം പിതാവിനുണ്ടായ സ്ഥിരം തൊഴിലും ഉപേക്ഷിക്കേണ്ടിവന്നു. തികച്ചും നിർദ്ധന കുടുംബത്തിന് ബന്ധുക്കളുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്താലാണ് നാളിതുവരെയുള്ള തുടർ ചികിൽസകൾ നടത്തുവാൻ കഴിഞ്ഞത്.

2018 ജനുവരിയിൽ മനോരമ ഓൺലൈൻ വഴി സഹായം ലഭിച്ചിരുന്നു. കോട്ടയം സിഎംഎസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെന്റും കൂടി 1,45000 രൂപ സഹായമായി എത്തിച്ചിരുന്നു. മകനായ ഹരികൃഷ്ണനെക്കൂടാതെ +2ന് പഠിക്കുന്ന യദുകൃഷ്ണൻ, അമ്മ,ഭാര്യ എന്നിവർ പിതാവായ ജയമോനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. തുടർചികിൽസയ്ക്കുള്ള സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം.

ജയമോൻ.വി. പി വല്ല്യാറ വീട് തിരുവാർപ്പ് പി ഒ കോട്ടയം 686020

അക്കൗണ്ട് നമ്പർ- 64067874873 ഐഎഫ്എസ്​സി- SBIN0070222 

MORE IN SPOTLIGHT
SHOW MORE