കാന്‍സര്‍ മുഖമെടുത്തിട്ടും കെടാതെ ഈ പ്രണയം: ഈ പെണ്‍കുട്ടിയെ ലോകം ‘പ്രണയിക്കുന്നു’

love-story-life
SHARE

പ്രണയത്തിന്റെ സൗന്ദര്യം അതിന്റെ രൂപത്തിലോ ശരീരത്തിലോ അല്ല, അത് മനസിലാണെന്ന് തെളിയിക്കുകയാണ് ഇൗ പ്രണയജോഡികൾ. ലോകം മുഴുവൻ നെഞ്ചേറ്റിയ ഇൗ വിസ്മയപ്രണയം അങ്ങ് തായ്​ലാൻ‍ഡിൽ നിന്നാണ്. കാൻസർ ബാധിച്ച കാമുകിയെ ജീവിത സഖിയാക്കിയ സച്ചിൻ എന്ന മലയാളിയുടെ കഥ സോഷ്യൽ ലോകം കയ്യടികളോടെ സ്വീകരിച്ചിട്ട് നാളധികം ആയിട്ടില്ല. അതുപോലെ ഇവിടെയും വില്ലൻ കാൻസറായിരുന്നു.

കാമുകന്റെ കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും അവനെ കൈവിടാൻ ഒരുക്കമായിരുന്നില്ല ഇവൾ. രോഗം ഒരു കുറ്റമല്ലല്ലോ എന്ന് പറഞ്ഞ് അവനൊപ്പം അവനോട് ചേർന്ന് നിന്ന് അവൾ കാൻസറിനോടും വിധിയോടും പൊരുതാൻ അവനെ പ്രാപ്തനാക്കി. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാൻസർ പിടിപ്പെട്ടത്.  പിന്നീട് അവന്‍റെ മുഖത്തേക്ക് അത് വ്യാപിച്ചു. അവന്‍റെ മുഖം വികൃതമായി. 

പ്രണയജീവിതത്തിന്റെ മനോഹാരിതയ്ക്ക് ഇടയിലാണ് കാൻസർ അവനെ കാർന്നുതിന്നുതുടങ്ങിയത്. ഇതോടെ ക്വവിന്‍റെ കാമുകി അറ്റാറ്റിയയോട് അവനെ ഉപേക്ഷിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ആവശ്യപ്പെട്ടു.  എന്നാല്‍ എന്തുവന്നാലും അവനെ കൈവിടില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവൾ.  വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്തിന്റെ പലഭാഗത്തും ഞരമ്പുകള്‍ തെളിയുകയും അത് പൊട്ടിപ്പോവുകയും ചെയ്യും. പ്രാണൻ പോകുന്ന  വേദനയിൽ അവൻ അലറിക്കരയുമ്പോൾ അവൾ അവനൊപ്പം ചേർന്നിരുന്ന് ആശ്വസിപ്പിക്കും. അവന്‍റെ മുറിവുകളില്‍ മരുന്ന് വയ്ക്കും. അവനെ അമ്മയെപോലെ പരിചരിക്കും.  ഇവരുടെയും മഹത്തായ പ്രണയത്തിന്‍റെ മൂന്നാം വാര്‍ഷികത്തിൽ പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ ലോകത്തിന് പ്രിയപ്പെട്ടവരാക്കിയത്. 

വിധിയോടും കാൻസറിനോടും പൊരുതുന്ന അവന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുമെന്നും പഴയ പോലെ ജീവിതത്തിലേക്ക് അവൻ മടങ്ങുമെന്നും അവൾ ഉറച്ച് വിശ്വസിക്കുകയാണ്. വാർത്ത പുറത്തുവന്നതോടെ സഹായങ്ങളുടെ പ്രവാഹമാണ് ഇവർക്ക്.

MORE IN SPOTLIGHT
SHOW MORE