കേരളത്തിനായി സല്‍മാന്റെ '12 കോടി'; ഒടുവിൽ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ജാഫ്രി തലയൂരി

salman-khan-javed
SHARE

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിനായി ബോളിവുഡിൽ നിന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു. താരങ്ങളടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. 

അക്കൂട്ടത്തിൽ സൽമാൻ ഖാൻ കേരളത്തിനായി സംഭാവന നൽകിയെന്ന നടൻ ജാവേദ് ജാഫ്രിയുടെ ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സൽമാൻ കേരളത്തിനായി 12 കോടി നൽകിയെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വീറ്റിനൊപ്പം സൽമാനെ ആവോളം പുകഴ്ത്തുകയും ചെയ്തു ജാഫ്രി. 

എന്നാൽ സൽമാൻ സംഭാവന നൽകിയിട്ടില്ലെന്നും ഇല്ലാത്ത കാര്യമാണ് ജാഫ്രി പ്രചരിപ്പിക്കുന്നതെന്നും ആരോപണമുയർന്നു. കേട്ടറിവിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ജാഫ്രിക്കെതിരെ ട്വിറ്ററിൽ വലിയ പ്രതിഷേധമുയരുകയും ചെയ്തു. 

വിമർശനം രൂക്ഷമായതോടെ വിവാദ ട്വീറ്റ് ജാഫ്രി ഡിലീറ്റ് ചെയ്തു. സല്‍മാൻ സംഭാവന നൽകിയെന്ന് കേട്ടതിനാലാണ് അത്തരത്തില്‍ പോസ്റ്റ് ചെയ്തതെന്നും സ്ഥിരീകരിക്കുംവരെ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നുവെന്നും ജാഫ്രി കുറിച്ചു. 

നേരത്ത സണ്ണി ലിയോൺ അഞ്ച് കോടി സംഭാവന നൽകിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിച്ചിരുന്നു. സംഭാവന നൽകിയെന്നും തുക വെളിപ്പെടുത്താൻ താത്പര്യമില്ലെന്നുമായിരുന്നു സണ്ണിയുടെ പ്രതികരണം. 

കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സുശാന്ത് സിങ്, വിരാട് കോഹ്‌ലി, അനുഷ്ക ശര്‍മ, ആലിയ ഭട്ട് എന്നിവർ കേരളത്തിന് സഹായവുമായി എത്തിയിരുന്നു.

MORE IN SPOTLIGHT
SHOW MORE