മിണ്ടാപ്രാണിയെ രക്ഷിക്കാൻ ‘അതിസാഹസികത’; പ്രളയകാലത്ത് വൈറലാകുന്ന വിഡിയോ

dog-rescue-flood
SHARE

കേരളം ഒരുമിച്ചു നിൽക്കുന്ന സമയമാണിത്. മാനം തെളിഞ്ഞ്, മഴ ശമിക്കാൻ തുടങ്ങിയെന്ന വാർത്തകൾ കേൾക്കുമ്പോൾ പ്രതീക്ഷാവെട്ടമാണ് പലരുടെയും മുഖത്ത്. അതിസാഹസികമായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സൈന്യവും മറ്റു സർക്കാർ സംവിധാനങ്ങളും സംഘടനകളും വ്യക്തികളും നിതാന്തജാഗ്രതയോടെ രാപ്പകൽ വ്യത്യാസമില്ലാതെ ഉണർന്നു പ്രവർത്തിക്കുന്നു. 

ഈ പ്രളയകാലത്ത് മനുഷ്യജീവനോളം തന്നെ വിലയുണ്ട് മിണ്ടാപ്രാണികളുടെ ജീവനുമെന്ന് ഓര്‍മിപ്പിക്കുകയാണ് നവമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്ന ഈ വിഡിയോ. കുത്തിയൊഴുകുന്ന പ്രളയജലത്തിൽ കഴുത്തൊപ്പം മുങ്ങി ജീവനു വേണ്ടി കേഴുന്ന നായയെ ഒരു കൂട്ടമാളുകൾ രക്ഷിക്കുന്ന വിഡിയോ ആണിത്, സ്ഥലം ഏതാണെന്നും ഏതുകാലത്താണെന്നും വ്യക്തമല്ല. രക്ഷാപ്രവർത്തനത്തിനൊടുവിൽ ‌ആ മിണ്ടാപ്രാണിയെ കരക്കെത്തിച്ചു. 

പെരുംപ്രളയസമയത്ത് പലരും സൗകര്യപൂർവമോ അല്ലാതെയോ ഈ മിണ്ടാപ്രാണികളെ മറക്കുകയാണ്. വീടൊഴിയുമ്പോൾ ഇവയെ കെട്ടിയിടാതെ അഴിച്ചുവിടാനെങ്കിലും ശ്രദ്ധിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും അപകടം നമ്മെ അറിയിച്ചത് ഇവരാണെന്നോർക്കണം. 

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ പാഞ്ഞടുത്ത ഉരുൾപൊട്ടൽ വീട്ടുകാരെ അറിയിച്ചത് റോക്കി എന്ന നായയാണ്. മിണ്ടാപ്രാണികൾ ചത്തുമലച്ചു കിടക്കുന്നത് കാണുമ്പോഴുള്ള വേദന പങ്കുവെച്ചുകൊണ്ടുള്ള ഒരു മൃഗഡോക്ടറുടെ കുറിപ്പും സോഷ്യൽ ലോകത്ത് വേദനയായിരുന്നു.

ഈ മിണ്ടാപ്രാണികള്‍ക്കായി, കര്‍ഷകര്‍ക്കായി ഒരിറ്റ് കണ്ണീര്‍: മൃഗഡോക്ടറുടെ കുറിപ്പ്

MORE IN SPOTLIGHT
SHOW MORE