വീണ്ടും അരങ്ങിലെത്താൻ കച്ചമുറുക്കി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'

drama
SHARE

കെ.പി.എ.സിയുടെ അനശ്വര നാടകം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" വീണ്ടും അരങ്ങിലെത്തുന്നു. നടന്‍ അശോകനാണ് മുഖ്യകാഥാപാത്രമായ സഖാവ് മാത്യുവായി വേഷമിടുന്നത്.  അശോകന്‍ ആദ്യമായി അഭിനയിക്കുന്ന നാടകം ചെന്നൈ ആശാന്‍ സ്മാരക സ്കൂളില്‍ നാളെ അരങ്ങേറും.

തോപ്പില്‍ ഭാസി രചിച്ച നാടകത്തിന്‍റെ ഉള്ളടക്കത്തില്‍ മാറ്റമൊന്നും വരുത്താതെയാണ് പുതിയകാലത്ത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വീണ്ടും അരങ്ങിലെത്തുന്നത്. മൂന്ന് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറാക്കി ദൈര്‍ഘ്യം ചുരുക്കിയിട്ടുണ്ട്. പശ്ചാത്തല സംഗീതവും സംഭഷണവുമെല്ലാം തത്സമയം തന്നെ. നടന്‍ അശോകന്‍ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. സഖാവ് മാത്യുവായി വേഷമിടുന്നതിന്‍റെ അഭിമാനം താരം മറച്ചുവച്ചില്ല. നാടകത്തില്‍ മുന്‍ പരിചയമില്ലെന്നും പുതിയ അനുഭവമാണെന്നും അശോകന്‍ പറയുന്നു.

നാല്‍പത് വര്‍ഷത്തിലധികമായി ചെന്നൈ നാടക വേദികളില്‍ സജീവ സാന്നിധ്യമായ സോമന്‍ കൈതക്കാടാണ് സംവിധാനം. മുഗപ്പെയര്‍ മലയാളി സമാജത്തിന്‍റെയും നവചൈതന്യയുടേയും നേതൃത്വത്തിലാണ് നാടകം രംഗത്തെത്തുന്നത്

MORE IN SPOTLIGHT
SHOW MORE