പൊന്നോമനയുടെ കൈപ്പിഴ; മാതാപിതാക്കൾക്ക് കിട്ടിയത് 90 ലക്ഷം രൂപ പിഴ

parents-fined-for-kids-mistake
SHARE

കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ വിലക്കാതിരിക്കുന്ന മാതാപിതാക്കൾ അറിയണം അമേരിക്കയിലെ കാൻസ നഗരത്തിലെ ദമ്പതികൾക്ക് കിട്ടിയ പണി. നഗരത്തിലെ കമ്യൂണിറ്റി സെന്ററിൽ പ്രദർശനത്തിന്‌വെച്ചിരുന്ന പ്രതിമ അഞ്ചുവയസുകാരൻ തട്ടിമറിച്ചിട്ട് പൊട്ടിച്ചതോടെ മാതാപിതാക്കൾക്ക് കിട്ടിയത് 90 ലക്ഷം രൂപ പിഴ.

കുട്ടി കമ്യൂണിറ്റി സെന്ററിൽ എത്തിയ സമയത്ത് മാതാപിതാക്കൾ ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു. കാൻസയിലെ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മേൽനോട്ട ചുമതല നിർവഹിക്കേണ്ടത് മാതാപിതാക്കളാണ്. ആ ഉത്തരവാദിത്വം നിർവഹിക്കാത്തതിനും കൂടിയാണ് ഇത്രയും വലിയ തുക പിഴനൽകിയത്. കുട്ടി പ്രതിമയെ കെട്ടിപിടിക്കുകയും തുടർന്ന് പ്രതിമ താഴെ വീഴുകയും ചെയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് മാതാപിതാകൾക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിക്കുന്നത്.

എന്നാൽ തന്റെ മകൻ നശിപ്പിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയല്ലെന്നും, മകനൊരു നല്ല കുട്ടിയാണെന്നുമാണ് മാതാപിതാക്കളുടെ അവകാശവാദം. ഏതായാലും ഇവരുടെ ഇൻഷുറൻസ് കമ്പനി ഈ തുക അടയ്ക്കുമോയെന്ന കാത്തിരിപ്പിലാണ് കുടുംബം. ഇൻഷുറൻസ് കമ്പനി പണം നിഷേധിച്ചാൽ കുടുംബത്തിന്റെ അവസ്ഥ മോശമാകും. 

MORE IN SPOTLIGHT
SHOW MORE