‘പുള്ളിപ്പുലി കാട്ടുപോത്തിനെ ചുംബിക്കുന്നു’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യം; വിഡിയോ

leopard-kisses-buffalo
SHARE

ഒരു നല്ല നിമിഷം സംഭവിക്കുന്നതിനായി കാത്തിരിക്കണം. ക്ലിക്ക് ചെയ്യാന്‍ തയാറായിരിക്കണം.ഒരു നല്ല ഫോട്ടോയുടെ പിറവിക്ക് ഇതു ധാരാളം. പറഞ്ഞുവരുന്നത് മഹേഷിനെ കുറിച്ചല്ല. നാഷണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍  ബെനറ്റ് മാത്തോന്‍സിയെക്കുറിച്ചാണ്. ഇൗ ഫോട്ടോഗ്രാഫറാണ് ഇപ്പോള്‍ ലോകത്ത് താരം. അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വലിയചര്‍ച്ചയായത്. മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെനില്‍ക്കുന്ന കാട്ടുപോത്തിന് ചുംബനം നല്‍കുന്നു. ഇതാണ് ചിത്രം. അസാധാരണമായ സംഭവമാണെന്ന് പലരും വിധിയെഴുതി. ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. 

leopard-kisses-buffalo-1

ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസര്‍വില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. വിചിത്ര ചിത്രത്തിന് പിന്നിലെ കഥയും അല്‍പം വിചിത്രം തന്നെയാണെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. വിശന്ന് വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടയാടാന്‍ ശ്രമിച്ചതോടെയാണ് ചിത്രത്തിന്റെ പിറവിക്ക് തുടക്കം. എന്നാല്‍ പുലിയുടെ ഉദ്ദേശം പരാജയപ്പെട്ടു. ഇരതേടിയെത്തിയ പുലിയെ  പോത്തിന്‍ കൂട്ടം ഓടിച്ച് ഒരു മരത്തില്‍ കയറ്റി. രക്ഷപ്പെടാതിരിക്കാന്‍ അതിന് ചുറ്റും കാവലും നിന്നു. മരക്കൊമ്പിലിരുന്ന് പോത്തുകളെ വിരട്ടാന്‍ പുലി പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഇതിനിടയിലാണ് പുലിയും സംഘത്തിലുള്ള ഒരുകാട്ടുപോത്തും മുഖത്തോട് മുഖം നോക്കുന്നത് ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചത്. ആ മുഹൂര്‍ത്തം അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. ചിത്രം കണ്ടാല്‍ പുലി പോത്തിനെ ചുംബിക്കുന്നത് പോലെ തോന്നും. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അവസാനമായി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE