പ്രസവമെടുക്കാന്‍ കുഞ്ഞിന്റെ കാലില്‍ പിടിച്ചുവലിച്ചു, തലയറ്റു; ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടി

vaishnavi
SHARE

ഒരു അമ്മയ്ക്കും സഹിക്കാന്‍ സാധിക്കാത്ത വേദനയാണ് ഡോ.വൈഷ്ണവി ലക്ഷ്മണ്‍ ആ സ്ത്രീയ്ക്ക് നല്‍കിയത്. പ്രസവം സങ്കീര്‍ണ്ണമാകുമെന്ന് അറിഞ്ഞിട്ടും വൈഷ്ണവി അടിയന്തര ശസ്ത്രക്രിയ ചെയ്യാതെ സ്വാഭാവിക പ്രസവം നടത്താന്‍ തുഞ്ഞിനതാണ് ദുരന്തത്തിന് കാരണം. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്നതിനായി വൈഷ്ണവി കാലില്‍ പിടിച്ചു വലിക്കുകയായിരുന്നു എന്നാണു കൂടെയുണ്ടായിരുന്നവരുടെ മൊഴി. ഇതുവഴി കുഞ്ഞിന്റെ തല വലിയുകയും അറ്റ്പോകുകയും ചെയ്തു.  വലിച്ചെടുക്കുന്നതിന്റെ ഇടയില്‍ കുഞ്ഞിന്റെ തല സെര്‍വിക്സില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

ഡുൻഡിയിലെ നയൻവെൽസ് ഹോസ്പിറ്റലിൽ 2014 മാർച്ച് 16 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡോക്ടറുടെ അലംഭാവം കൊണ്ടു മാത്രമാണ് മകനെ നഷ്ടമായതെന്നും പേര് വെളിപ്പെടുത്താത്ത മുപ്പത്തിയൊന്നുകാരിയായ യുവതി ട്രിബ്യൂണലിന് മുന്നില്‍ പറഞ്ഞു. കുറ്റക്കാരിയാണെന്ന് ട്രിബ്യൂണൽ കണ്ടെത്തിയാൽ ഡോ. വൈഷണവി ലക്ഷ്മണൻ എന്ന 41-കാരിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികളാകും. 

ട്രിബ്യൂണലിന് മുന്‍പാകെ എത്തിയ കുഞ്ഞിന്റെ അമ്മ താന്‍ വൈഷ്ണവിയോട് ഒരിക്കലും ക്ഷമിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞു. എന്തെങ്കിലും അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടനടി സിസേറിയന്‍ നടത്തുമെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നിട്ടും എന്തിന് ഇത്രയും റിസ്ക്‌ അവര്‍ ഏറ്റെടുത്തു എന്നതിന് ഉത്തരം വേണമെന്ന് യുവതി ആവശ്യപ്പെട്ടു.  

MORE IN SPOTLIGHT
SHOW MORE