ഡോക്ടര്‍മാര്‍ കൈപിടിച്ചു; ആസിയ മധുരം നുണഞ്ഞ് ജീവിതത്തിലേക്ക്

asiya--kalamassery-medical-college2
SHARE

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെയും സര്‍ക്കാര്‍ ആശുപത്രിയിലേയും ഡോക്ടര്‍മാര്‍ കൈക്കോര്‍ത്തപ്പോള്‍ രക്ഷപ്പെട്ടത് ഒരു കുരുന്നുജീവന്‍. ജീവന്‍ തിരിച്ചുനല്‍കിയ ഡോക്ടര്‍മാര്‍ക്കൊപ്പം മധുരം നുണഞ്ഞാണ് ആസിയ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. 

കുഞ്ഞ് ആസിയയുടെ രണ്ടാം ജന്‍മമാണിത്. ഇപ്പോള്‍ അ‍ഞ്ച് കിലോ ഭാരമുള്ള ആസിയ ജനിച്ചപ്പോള്‍ വെറും അഞ്ഞൂറ്റമ്പത് ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. കളമശ്ശേരി മെഡിക്കല്‍ കോളജിലെയും കൊച്ചി ലിസി ആശുപത്രിയിലേയും ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിലൂടെയാണ് ആസിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

കളമശ്ശേരി മെഡിക്കല്‍ കോളജിലായിരുന്നു ആസിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷം. ആസിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ച എല്ലാവര്‍ക്കും മാതാപിതാക്കള്‍ നന്ദി അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE