പൊന്നുപോലെ നോക്കാം കരളിനെ

liver-day
SHARE

ഇന്ന് ലോക കരള്‍ ദിനം. ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകൾ. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് മലയാളികളില്‍ കരള്‍ രോഗങ്ങള്‍ കൂടിവരാന്‍ കാരണം. കരള്‍ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ചെറുപ്പത്തിലേ ശ്രദ്ധചെലുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കരള്‍ രോഗം ബാധിക്കുന്നത്. ജീവിതശൈലി രോഗങ്ങളില്‍ പ്രമേഹത്തെ മറികടന്ന് ഒന്നാം സ്ഥാനത്താണ് ലിവര്‍ സിറോസിസ്. മദ്യപാനത്തിന് പുറമെ അമിതവണ്ണം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങളാണ് മലയാളികളില്‍ കൂടുതൽ.

ആരോഗ്യമുള്ള കരളിന് ചിട്ടയായ വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയവ ചെറുപ്പം മുതല്‍ ശീലിക്കണം. നാല്‍പത് മുതല്‍ അറുപത് വയസ്സിനിടയിലുള്ളവരിലാണ് കരള്‍ രോഗങ്ങള്‍ കൂടുതൽ. വേദന സംഹാരികളടക്കമുള്ളവ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചല്ലാതെ കഴിക്കുന്നതും ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കിടയാക്കും.  

MORE IN SPOTLIGHT
SHOW MORE