‘ന്‍റെ വീട് പാവം; എന്തിനാ പൊളിക്കുന്നെ..?’ അന്ന് വാവിട്ടുകരഞ്ഞ ആ പെണ്‍കുട്ടി ചോദിക്കുന്നു

rasmina-nh
SHARE

ഈ പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ..? ദേശീയ പാത സമരത്തിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട്, പൊലീസ് വീട്ടില്‍ കയറിയപ്പോള്‍ ബന്ധുവിന്‍റെ ദേഹത്തേക്ക് ചാഞ്ഞ് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി. അവള്‍ക്ക് പേര് റിഫിന റസ്മിയ. സമരത്തിന്‍റെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായാലും അവിടുത്തെ കുരുന്നുകളുടെ ഉള്ളില്‍ ആധിയാണ്. പണിതീരാത്ത പുതിയ വീട് ഇടിച്ചുനിരത്തുമെന്ന പേടിയാണ് ഈ പെണ്‍കുട്ടിയുടെ ഉള്ളുനിറയെ. അന്ന് അവളുടെ കരച്ചില്‍ ടെലിവിഷന്‍ ചാനലുകള്‍ ഒപ്പിയെടുത്തു. മലപ്പുറം എആര്‍ നഗറില്‍ നിന്നുള്ള സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞു ആ ചിത്രം. ഒരു ദിവസമെങ്കിലും പുതിയ വീട്ടില്‍ കഴിയാന്‍ അനുവദിക്കണേ എന്നാണ് വലിയപറമ്പിലെ റിഫിന റസ്മിയ എന്ന ഈ പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാറിനോട് യാചിക്കുന്നത്. 

വീട്ടിന്റെ പൂമുഖത്ത് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചോളകത്ത് വീട്ടില്‍ റിഫിന റസ്മിയക്ക് അറിയില്ല. പൊലിസ് എത്തിയതുമാത്രം ഒാര്‍മയുണ്ട്. പിന്നെ ആശുപത്രിയിലെത്തിയപ്പോഴാണ് ബോധം വീണത്. ദേശീയ പാത വികസന സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ തളര്‍ന്നുവീണതായിരുന്നു ഈ പതിനൊന്നു വയസുകാരി. അന്നത്തെ ഭയം ഇന്നും ആ കണ്ണുകളില്‍ കാണാം. 

ബാപ്പ യാസര്‍ അറാഫത്ത് ബുദ്ധിമുട്ടിയുണ്ടാക്കുന്ന പുതിയ വീടെങ്കിലും ഒന്നു ഒഴിവാക്കി തന്നൂടേ? ഒരു ദിവസമെങ്കിലും ഉമ്മക്കും ബാപ്പക്കും ഒപ്പം ആ വീട്ടില്‍ കഴിയാനുള്ള ആഗ്രഹം കൊണ്ടാണ്, നിറകണ്ണുകളോടെയാണ് റിഫിന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. വീട്ടിന്റെ മുറ്റത്തെ സര്‍വേക്കല്ല് കാണുമ്പോള്‍ തന്നെ ഈ ഇളം മനസില്‍  പേടിനിറയുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് പുതിയ വീടിന്റെ പണി തുടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പാതിയെങ്കിലും പൂര്‍ത്തിയാക്കാനായത്. എന്നും കളിക്കുമ്പോള്‍ ഒരു പാട് സമയം പുതിയ വീടു നോക്കിനില്‍ക്കും, അതില്‍ താമസിക്കാനുള്ള ഇഷ്ടത്തോടെ.  ഇന്നിപ്പോള്‍ പേടിയോടെയാണ് ഈ വീട് കാണുന്നത്. ന്‍റെ വീട് പാവണ്ട്. ഞങ്ങടെ വീടെങ്കിലും ഒന്ന് ഒഴിവാക്കി തന്നൂടേ... ഈ കുഞ്ഞു മനസിന്റെ യാചനയാണിത്.  

റസ്മിയയുടെ വാക്കുകള്‍ മുകളിലെ വിഡിയോയില്‍. അന്ന് സംഘര്‍ഷമുണ്ടായപ്പോഴുള്ള വിഡിയോ കൂടി കാണാം.

MORE IN SPOTLIGHT
SHOW MORE