പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോൾ സെക്സ് പുനരാരംഭിക്കാം? ഡോക്ടറുടെ കുറിപ്പ്

dr-venna-js
SHARE

ഗർഭിണിയായിരിക്കുമ്പോൾ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. പ്രസവ ശേഷം ശരീരം പൂർവ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവ കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നിൽക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തിൽ സൃഷ്ടിക്കുക. പ്രസവശേഷമുളള ലൈംഗികതയെ കുറിച്ച് ദമ്പതികൾക്കിടയിൽ പലപ്പോഴും ആശയകുഴപ്പം ഉണ്ടാകാറുണ്ട്. പേടി കൊണ്ടും ശാരീരിക അസ്വസ്ഥതകൾ കൊണ്ടും ലൈംഗികതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവരാണ് ഭൂരിഭാഗം ദമ്പതികളും.  എന്നാൽ ദമ്പതികളുടെ ഈ സംശയത്തിനു മറുപടി നൽകുകയാണ് ഡോ. വീണ ജെ.എസ്. ലൈംഗികതയിൽ ഏർപ്പെടുന്നതിന് യോനിസ്രവം നിലയ്ക്കുന്നതു വരെ കാത്തിരിക്കണമെന്ന് ഡോക്ടർ പറയുന്നു.

ഡോക്ടറുടെ കുറുപ്പിന്റെ പൂർണരൂപം 

Sex after child birth/abortion/D&C

Wait until your secretions clear up. Else it will result in serious infections and other complications. 

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോൾ സെക്സ് പുനരാരംഭിക്കാം ? 

സുഹൃത്തുക്കളോട് ചോദിക്കുമ്പോൾ പലർക്കും നേരിടേണ്ടി വരുന്ന ഉത്തരമാണ് "ഒന്ന് കഴിഞ്ഞല്ലേ ഒള്ളു. ഇനി കുറച്ച് കഴിയട്ടെ" എന്ന്. 

പ്രിയപ്പെട്ട പെണ്ണുങ്ങളെ, പ്രസവം/അബോർഷൻ/D&C കഴിഞ്ഞ് പങ്കാളിയുമായുള്ള സെക്സിനു യോനീസ്രവം നിലക്കുന്നതുവരെ wait ചെയ്യുക. പ്രസവത്തിനും അബോർഷനും ശേഷമുള്ള ആദ്യആഴ്ചകളിൽ bleeding വിവിധ സ്റ്റേജുകളിൽ ആയിരിക്കും. ഈ സമയം സ്പോഞ്ചിനെക്കാൾ മൃദുലമായ ഗർഭപാത്രത്തിൽ കുഞ്ഞ്കുഞ്ഞ് മുറിവുകളും ഉണ്ടാവാം. ഒരു കുഞ്ഞ് ഇൻഫെക്ഷൻ പോലും സങ്കീർണതകളിലേക്കു പോകാം. So, ലൈംഗികബന്ധം ഒഴിവാക്കുക തന്നെ ചെയ്യുക.

Condom യൂസ് ചെയ്താൽ പോരെ എന്നൊരു doubt വരാം. If possible, ഒഴിവാക്കുക. കാരണം, മുകളിൽ പറഞ്ഞത് തന്നെ. വളരെ സോഫ്റ്റ്‌ ആയ ഗർഭപാത്രവും യോനിഭാഗങ്ങളും. യോനിയിലെ മുറിവ് etc. Condom may also trigger allergy. അല്ലർജി ഇൻഫെക്ഷനുള്ള ചാൻസ് കൂട്ടും. ഇനി ചെയ്തേ തീരൂ എന്നാണെങ്കി, then its always better with a condom.Be safe ഈ ഘട്ടം കഴിഞ്ഞ് ബന്ധം പുനരാരംഭിക്കുമ്പോൾ, personal hygeine ഉറപ്പായും ശ്രദ്ധിക്കുക. (Post in comment box may help you for hygeinic practices) ഗർഭനിരോധനം മറക്കാതിരിക്കുക. അതുവരെ, get used to masturbation if you think you should have sexual gratification. Enjoy postpartum ;)

MORE IN SPOTLIGHT
SHOW MORE