എന്നെ കൊന്നോളൂ, തലച്ചോർ ഡിജിറ്റലാക്കൂ..’: മരണപരീക്ഷണത്തിന് തയാറായി കോടീശ്വരൻ

sam
SHARE

സ്വന്തം തലച്ചോറ് ഡിജിറ്റലാക്കാൻ മരണ പരീക്ഷണത്തിന് തയാറായി സിലിക്കൺവാലിയിലെ ടെക് ബില്യണയറായ സാം ആള്‍ട്ട്മാൻ.  തലച്ചോറിന്റെ ചിന്തകൾ മുഴുവൻ ഡിജിറ്റലാക്കുന്ന പരീക്ഷണത്തിലാണ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർ. അതിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ട് അപ് കമ്പനിയാണ് നെക്ടോം. തലച്ചോർ ഡിജിറ്റലാക്കാൻ സാം കമ്പനിക്ക് 10,000 ഡോളർ നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ പരീക്ഷണത്തിന് തയാറായ 25 പേരിൽ ഒരാളാണ് ഇദ്ദേഹം. മുപ്പത്തിരണ്ടുവയസുകാരനാണ് സാം ആള്‍ട്ട്മാൻ.

പരീക്ഷണം മരണ പരീക്ഷമാകുന്നത് ഇങ്ങനെ:

ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങുന്ന പരീക്ഷണങ്ങളിലൊന്നാണിത്. കാരണം ഇതിന്റെ ഫലം മരണം തന്നെയാണ്. മനുഷ്യജീവൻ കുരുതികൊടുത്താണ് തലച്ചോറിലെ ചിന്തകൾ ഡിജിറ്റലാക്കുന്നത്. ആത്മഹത്യയ്ക്ക് തുല്യമെന്നാണ് കമ്പനി തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. നെക്ടോമുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം സാം ആള്‍ട്ട്മാന്റെ തലച്ചോര്‍ എംബാം ചെയ്തിട്ടായിരിക്കും കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ മാറ്റുകയെന്ന് എംഐടി ടെക്‌നോളജി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ യന്ത്രത്തില്‍ കിടത്തിയ ശേഷമായിരിക്കും എംബാമിങ്ങിനുവേണ്ട കെമിക്കലുകള്‍ കുത്തിവെക്കുക.

ഒരിക്കൽ എബാം ചെയ്തുകഴിഞ്ഞാൽ വർഷങ്ങളോളം ശരീരം ജീർണ്ണിക്കാതെ അവശേഷിക്കും. മരണശേഷമാണ് ഓർമകൾ സഹിതം തലച്ചോറിലെ 'ഡാറ്റ' ഡിജിറ്റലാക്കുന്നത്. എന്നാൽ അമേരിക്കയിൽ അഞ്ച് സ്റ്റേറ്റുകളിൽ മാത്രമേ ദയാവധം അനുവദിക്കൂ. പൂർണ്ണ ആരോഗ്യവാനായ ഒരാളെ ദയാവധത്തിന് അനുവദിക്കില്ല. മരണതുല്യമായ അവസ്ഥയിലാണെങ്കിൽ മാത്രമേ അതിന് അനുമതിയുള്ളൂ. മരണാസന്നനായാൽ മാത്രമേ സാമിന് സ്വപ്ന പരീക്ഷണത്തിനായി ദയവധത്തിലൂടെ തലച്ചോർ നൽകാൻ സാധിക്കൂ. 

ഇത്തരത്തിൽ സ്വന്തം തലച്ചോറുമായി യന്ത്രമനുഷ്യന്റെ രൂപത്തിൽ യഥാർഥ ലോകത്ത് ജീവിക്കാൻ മനുഷ്യന് സാധ്യമാകുന്ന കാലം വിദൂരമല്ലെന്ന് ഫ്യൂച്ചറിസ്റ്റായ ഡോ. ഇയാന്‍ പിയേഴ്‌സണ്‍ വ്യക്തമാക്കുന്നു. 50 വർഷത്തിനുള്ളിൽ ജീവൻവച്ചുള്ള ഇത്തരം പരീക്ഷണങ്ങൾ വിജയംകാണുമെന്നാണ് സിലിക്കൺവാലിയിലെ കമ്പ്യൂട്ടർ വിജ്ഞാനീയർ വെളിപ്പെടുത്തുന്നത്. 

MORE IN SPOTLIGHT
SHOW MORE