വധുവെന്നാല്‍ നാണിച്ചു നില്‍ക്കണോ..? രക്ഷികയുടെ തകർപ്പൻ ഡാൻസിന് കയ്യടി, വിഡിയോ

rashika-yadav-dancer
SHARE

ഒരു കഥക് ഡാൻസറാണ് രക്ഷിക. നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്ന പെൺകുട്ടി. ഹൃദയത്തിലും രക്തത്തിലും നൃത്തം അലിഞ്ഞു ചേർന്നവൾ. ഇങ്ങനെയുളള രക്ഷികയ്ക്ക് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിവാഹ ദിനത്തിൽ നൃത്തമാടാതിരിക്കാനാകുമോ...? രക്ഷിക നൃത്തമാടി. അസ്സലൊരു പഞ്ചാബി ഗാനത്തിന് സ്വയം മറന്നു ചുവടുകൾ വെച്ചു. ബംഗ്റാ ചുവടുകൾക്കൊപ്പം ലെഹംഗയുടെ ടോപ്പും ജീൻസും ധരിച്ച് ബെല്ലി ഡാൻസും ചെയ്തു. രക്ഷികയുടെ നൃത്തം സൈബർലോകം നെഞ്ചൊടു ചേർത്തു കഴിഞ്ഞു. 

മുഖം കുനിച്ച് താലികെട്ടും വരെ നാണത്തോടെ നിൽക്കേണ്ടവളല്ല ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ആഘോഷമാക്കാന്‍ ‍മടിക്കേണ്ടതില്ലെന്ന കമന്റുകളും സമൂഹമാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു. ഇരുകൈകളും നിറയെ ചുവപ്പു നിറത്തിലുള്ള വളകളും കഴുത്തു നിറഞ്ഞു നിൽക്കുന്ന മാലയും വലിയ കമ്മലും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞു ബ്രൈഡൽ മേക്കപ്പും ചെയ്താണ് രഷിക നൃത്തത്തിനായി തയാറെടുത്തത്. ‘നിങ്ങൾ മണവാട്ടികൾ നൃത്തം ചെയ്യുന്നത് കണ്ടിരിക്കും, എന്നാൽ ഇവളെപ്പോലെ നൃത്തം ചെയ്യുന്നത് കണ്ടിരിക്കില്ല..’ എന്നു പറഞ്ഞാണ് രഷികയുടെ നൃത്തം വൈറലാകുന്നത്.

രഷികയുടെ വിവാഹ ഫോട്ടോഗ്രാഫറാണ് ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രഷിക ഒരു കഥക് ഡാന്‍സറാണ്. കഴിഞ്ഞ 16 വര്‍ഷമായി അവര്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. വിവാഹദിനമാണെന്ന് പറഞ്ഞ് അവൾക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. അവൾ നൃത്തം ചെയ്തു. ഞാനത് ഷൂട്ട് ചെയ്തു. ഫോട്ടോഗ്രാഫര്‍ പ്രിയങ്ക പ്രിയങ്ക കാംബോജ് പറയുന്നു. പത്തുലക്ഷത്തിലധികം പേരാണ് രഷികയുടെ വിവാഹ ഒരുക്കത്തിനിടയിലുള്ള നൃത്തം കണ്ടത്. 

MORE IN SPOTLIGHT
SHOW MORE