ഞാന്‍ ഇനിയും ആക്രോശിക്കും, ശബ്ദമുയര്‍ത്തും: തുറന്നുപറഞ്ഞ് പാര്‍വതി, വിഡിയോ

parvathy-thiruvoth
SHARE

തുറന്നു പറച്ചിലുകളുമായി നടി പാർവതി. ഞാൻ ശക്തമായ വൈകാരികത ഉൾക്കൊള്ളുന്ന വ്യക്തിയാണ്. അത് എന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്നു. അത് പ്രകടിപ്പിക്കാനായി ഞാൻ കരയും, ചിരിക്കും. പക്ഷെ ഇപ്പോൾ എന്റെ മാനസികാവസ്ഥ പരുക്കനാണ്. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരാളെയാണ് സമൂഹത്തിനാവശ്യം. അധിക്ഷേപങ്ങൾക്കും മാനഭംഗത്തിനുമൊക്കെ സ്വയം കുറ്റം കണ്ടെത്തണം. സമൂഹത്തിൽ അങ്ങനെയുള്ളവരാണധികവും. ഞാൻ സ്വയം കുറ്റം കണ്ടെത്താൻ പഠിച്ചതും സമൂഹത്തിൽ നിന്നാണ്. അങ്ങനെയാണ് എനിക്കെവിടെ നിന്നാണ് ഇത്തരമൊരു ആശയം കിട്ടിയതെന്ന അന്വേഷണത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്.

പെൺകുട്ടിക്ക് പേടിയില്ലാതെ ജീവിക്കാൻ സാധിക്കണം. അതിനുവേണ്ടി ഞാൻ ശബ്ദമുയർത്തും. ഒരുവന് വേണ്ടത് മാത്രം കേള്‍ക്കുന്ന പ്രവണത, അന്ധമായ ആരാധന , താരാധന എന്നിവയെല്ലാം ഇവിടെയുണ്ട്.. എനിക്ക് വരുന്ന ഓരോ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്, സിനിമയില്‍ തുടരാന്‍ ആകാത്ത വിധം ഈ മേഖലയില്‍ നിന്നും എന്നെന്നേക്കുമായി എന്നെ ഒഴിവാക്കുന്നത്... അങ്ങനെ എല്ലാം. ആരുടേയും ജീവിതം പ്രശ്നത്തിലാക്കാൻ ഞാൻ ശ്രമിക്കാറില്ല. പക്ഷെ ഞാൻ ഇതിനെതിരെ ആക്രോശിക്കും ശബ്ദമുയർത്തും.

സ്ത്രീവിരുദ്ധത എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയാണ്, അറിയേണ്ടവരെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു.

ലിവൈസിന്റെ പരസ്യത്തില്‍ അഭിനയിച്ചു കൊണ്ടാണ് പാർവതി തന്റെ ആശയങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിനു തൊട്ടുപിന്നാലെയാണ് പരസ്യവും പുറത്തിറങ്ങിയത്.  വനിത ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യമായാണ് മലയാളത്തിൽ നിന്നൊരു നായിക ഇൗ പരസ്യത്തിൽ അഭിനയിക്കുന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE