രാഷ്ട്രീയം കാണരുത്; അച്ഛനുവേണ്ടിയാണ് ഞാന്‍ മിണ്ടിയത്: ആ മകളുടെ അഭ്യര്‍ഥന

kasargod-girl
SHARE

അച്ഛനെ കൊല്ലുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആരോപിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ഫെയ്സ് ബുക് വിഡിയോ വൈറലായത് പൊടുന്നനെയാണ്. കാസർകോട്  കിനാനൂര്‍‌ കരിന്തളം വടക്കേപുലയന്നൂര്‍ സ്വദേശി  സുകുമാരന്റെ മകൾ അശ്വനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുടെ  വിവരം പങ്കുവച്ചത്.  വിഡിയോ വൈറലായതിന് പിന്നാലെ പലമട്ടിലുള്ള വാര്‍ത്തകളും ട്രോളുകളും സജീവമായി. ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വാക്കുകള്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിറം സജീവമായി. സ്കൂളിലെ കൂട്ടുകാര്‍ വരെ മനസ്സ് മുറിപ്പെടുത്തുന്ന ട്രോളുകളുമായി കളം നിറ​ഞ്ഞു. ഈ സാഹചര്യത്തില്‍ ആ പെണ്‍കുട്ടി സംസാരിക്കുന്നു ഈ വിഡിയോയില്‍. 

ക്യാമറ:കാജാ ഹുസൈൻ, മനോരമ ന്യൂസ്

സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പിയുടെ തന്ത്രമാന്നെന്നും നേതൃത്വം ആരോപിക്കുന്നു. സുകുമാരനും ചില വ്യക്തികളുമായി പ്രദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളെത്തുടർന്നാണ് വാക്കുതർക്കമുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.