അശ്ലീല വിഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; 30% സ്ത്രീകളും: റിപ്പോര്‍ട്ട്

representational-image
SHARE

പോയവര്‍ഷം പോൺഹബിലിരുന്ന് അശ്ലീല വിഡിയോ കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍കുതിപ്പാണ് ഇന്ത്യയുടേതെന്ന് പോൺഹബ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളും റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നു മാത്രം പോൺഹബ് സന്ദർശിച്ചത് 28.5 ബില്ല്യൺ ആളുകളാണ്. ഓരോ ദിവസവും ഇന്ത്യയിൽ നിന്ന് 8.1 കോടി പേർ അശ്ലീല വിഡിയോ കാണാൻ എത്തുന്നുവെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. 

കുതിപ്പിന് കാരണമെന്ത്..?

ഇന്ത്യയില്‍ എന്താണ് ഇത്ര വലിയ രീതിയിലുള്ള പെരുപ്പത്തിന് കാരണം..? ഇന്റർനെറ്റിന്റെ ലഭ്യതയിലുള്ള വർധനവും ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകളും സ്മാർട്ട്ഫോണുകളുടെ ആധിക്യവും തന്നെ.  സൗജന്യ ഡേറ്റ അധികരിച്ചതാണ് പ്രധാനമായും പ്രതിഫലിച്ചത്.   

സ്ത്രീകള്‍ കാണുന്നുവോ..?

ഇന്ത്യയിൽ നിന്ന് പോൺ കാണുന്നവരിൽ 30 ശതമാനവും സ്ത്രീകളാണ് എന്നതും കൗതുകമുണര്‍ത്തുന്ന കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ വൻ കുതിപ്പാണ് ഇത് കാണിക്കുന്നത്. 2017 ൽ ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളുടെ പോൺ കാണൽ 129 ശതമാനം വർധിച്ചു.  18നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗം.  

ഇഷ്ടതാരം സണ്ണി ലിയോണ്‍ തന്നെ

പോൺ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം ഇപ്പോഴും സണ്ണിലിയോൺ.  ബോളിവുഡ് സിനിമകളിൽ സജീവമായിട്ടും സണ്ണിലിയോണിന്റെ പോൺ കാണുന്നവർ കുറഞ്ഞിട്ടില്ല. സെർച്ചിൽ മിയ കാലിഫയാണ് രണ്ടാം സ്ഥാനത്ത്.  മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം കത്രീന കൈഫ്. 

MORE IN SPOTLIGHT
SHOW MORE