അവൻ പറഞ്ഞു; 'സച്ചിന്റെ മകൾ എന്റെ ഭാര്യയാകും'

Sara-Tendulkar
SHARE

സച്ചിൻ  ടെന്റുൾക്കറുടെ മുംബൈയിലെ വീട്ടിൽ നിരന്തരം വിളിച്ച് മകൾ സാറയോട് മോശമായി സംസാരിച്ച യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാറയെ ശല്യംചെയ്തത് കണക്കിലെടുത്ത് ബംഗാള്‍ സ്വദേശിയായ ദേബ്കുമാർ ബെയ്തിയാണ് ഇപ്പോൾ പിടിയിലായത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ദേബ്കുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. "സാറ എന്റേതാണ്, ഞാൻ അവളെ ആർക്കും വിട്ടു കൊടുക്കില്ല" എന്നായിരുന്നു ഇയാളുടെ പൊലീസിനോടുള്ള പ്രതികരണം. മാത്രമല്ല, സാറയെ താൻ തന്നെ വിവാഹം കഴിക്കുമെന്നും ഇയാൾ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

sachin-family

നിരവധി തവണ പിന്തുടർന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുേപാവില്ലെന്നും ദേബ്കുമാർ പറയുന്നു. ജനുവരി പതിനൊന്നു വരെ ദേബ്കുമാർ പൊലീസ് കസ്റ്റഡിയിലായിരിക്കും. സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാർ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമയാണെന്നാണ് അറിയുന്നത്

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.