സേവനാഴികൊണ്ടി പൊറോട്ട ഉണ്ടാക്കാം; വീഡിയോ സൂപ്പർഹിറ്റ്

porotta-making
SHARE

പൊറോട്ടയില്ലാത്ത കാലത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ അൽപ്പം പ്രയാസമാണ്. സംഗതി ആരോഗ്യത്തിന് ഹാനികരമാണെന്നൊക്കെ പറഞ്ഞാലും പൊറോട്ട പ്രേമത്തിന് വലിയ കുറവൊന്നുമില്ല. ഇഷ്ടവിഭവമാണെങ്കിലും വീട്ടിൽ തയാറാക്കാൻ അൽപം ബുദ്ധിമുട്ടാണ്. 

ഇനി അതിന് ശ്രമിച്ചാലും ഹോട്ടലിൽ കിട്ടുന്ന സൗന്ദര്യം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വീട്ടിലെ അടുക്കളയിൽ നിന്നും അകലെയാണ് പൊറോട്ടയുടെ സ്ഥാനം. ഇതിന് പരിഹാരമാകുകയാണ് സേവനാഴികൊണ്ട് ഉണ്ടാക്കുന്ന പൊറോട്ട. സേവനാഴികൊണ്ട് എങ്ങനെ പൊറോട്ടയുണ്ടാക്കാം എന്ന വീഡിയോ സൂപ്പർഹിറ്റായിക്കഴിഞ്ഞു. വീഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE