ഇൗ മിടുക്കന് വയസ് ആറ്, ശമ്പളം 70 കോടി

rayan-review
SHARE

ആറുവയസുള്ള റയാന്റെ ശമ്പളം കേട്ടാൽ ഞെട്ടും. പ്രതിവർഷം 70 കോടി രൂപ. എന്താണ് കുഞ്ഞ് റയാന്റെ ജോലിയെന്നല്ലേ? അവന്റെ പ്രായത്തിനു ചേർന്നത് തന്നെ. കളിപ്പാട്ടങ്ങൾ വിലയിരുത്തുക. യൂട്യൂബിലൂടെയാണ് റയാൻ ഇത് ചെയ്യുന്നത്.  ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനമാണ് റയാന്.

നാല്് വയസുള്ളപ്പോഴാണ് റയാൻ ഇത് തുടങ്ങുന്നത്. കളിപ്പാട്ടങ്ങളോട് ഏറെ ഇഷ്ടമായിരുന്നു റയാന്. അവയെ വിലയിരുത്താനും. അങ്ങനെയാണ് മാതാപിതാക്കൾ റയാന് വേണ്ടി RyanToysreview എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നത്. മാതാപിതാക്കളുടെ സഹായത്തോടെയാണ് റയാന്‍ റിവ്യൂ നടത്തുന്നത്. ചിത്രീകരണവും എഡിറ്റിങ്ങുമൊക്കെ മാതാപിതാക്കള്‍ ചെയ്യും. മാസം ഒരു മില്യൺ ഡോളറിലധികം വരുമാനം ലഭിക്കും. 10 മില്ല്യൺ സബസ്ക്രൈബേഴ്സ് ആണ് ചാനലിനുള്ളത്.

പ്രമുഖ കളിപ്പാട്ട നിർമാണക്കമ്പനികൾ ഇപ്പോൾ റയാനെക്കൊണ്ട് കളിപ്പാട്ടങ്ങൾ റിവ്യു ചെയ്യിക്കാറുണ്ട്.

MORE IN SPOTLIGHT
SHOW MORE