25 ഐഫോണ്‍ 10 കൊണ്ട് ഹൃദയമൊരുക്കി അവൻ അവളോട് പ്രണയം പറഞ്ഞു

man-gifted-iphone-10
SHARE

കാമുകൻ ഒരു ഐഫോൺ 10 എങ്കിലും തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ഫോൺപ്രേമികളായ കാമുകിമാരുണ്ടാകില്ല. ഒരുലക്ഷം രൂപയോ അതിലധികമോ വിലയുണ്ട് ഐഫോൺ 10ന്.  ഈ ഫോൺ കിട്ടാത്തവർക്ക് അസൂയയുണ്ടാക്കുന്ന ഒരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. 25 ഐഫോൺ 10 കൊണ്ട് ഹൃദയമൊരുക്കി ഒരു കാമുകൻ കാമുകിയോട് പ്രണയാഭ്യർഥന നടത്തി. ഷെ​ൻ​സെ​ൻ സ്വ​ദേ​ശി​യാ​യ ചെ​ൻ മിം​ഗ് എന്ന യുവാവാണ് വിലയേറിയ ഹൃദയചിഹ്നം ഒുക്കിയത്. ഗെയിം ഡിസൈനറായ ചെൻ വിതറയിട്ട റോസാപൂക്കളുടെ ചുറ്റും 25 ഐഫോണുകൾ ഹൃദയാകൃതിയിൽ ഒരുക്കി അതിനു നടുവിലായി മോതിരവുംവച്ചായിരുന്നു പ്രണയം തുറന്നുപറഞ്ഞത്. ചെനിന്റെ വിലപ്പെട്ട ഹൃദയം കവർന്നത് ലീ എന്ന 25കാരിയാണ്. ലീയുടെ പ്രായം 25 ആയതുകൊണ്ടാണ് സമാനസംഖ്യയിലുള്ള ഫോൺ വാങ്ങിയതെന്ന് ചെൻ പറഞ്ഞു. 

ഫോണിനോടും ഗെയിമുകളോടും കടുത്ത ആരധനയുള്ള ഇരുവരെയും ഒരുമിപ്പിച്ചത് ചെൻ വികസിപ്പിച്ചെടുത്ത ഓൺലൈൻഗെയിമാണ്. 25 ഫോണുകൾ ഒരുമിച്ചു കണ്ട ലീ അമ്പരന്നു. അമ്പരപ്പ് മാറും മുമ്പേ ചെൻ ഹൃദയം തുറന്നു. ചെനിന്റെ പ്രണയാഭ്യർഥന ലീ സ്വീകരിച്ചു. പക്ഷെ ചുറ്റുംകൂടിനിന്ന സുഹൃത്തുകൾക്ക് സംശയമായി. ഇത്രയും ഫോണുകൾകൊണ്ട് ചെനും ലീയും എന്ത് ചെയ്യാനാണ്? ഇ​വ​ർ അ​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തി. ത​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ​ക്ക് സമ്മാനമായി ന​ൽ​കി ഇ​രു​വ​രും ത​ങ്ങ​ളു​ടെ ന​ന്ദി അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.