ഐഫോണ്‍ ടെന്നിനോട് പ്രണയം; വാങ്ങാൻ പോയത് കുതിരപ്പുറത്ത്

i-phone-x
SHARE

മൊബൈൽ ഫോണാണ് ഇന്നത്തെ താരം. ഒരു ഐഫോൺ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതലമുറയിലെ പലരും ജീവിക്കുന്നതും ജോലിചെയ്യുന്നതുമെല്ലാം. മുംബൈയിലെ ഒരു യുവാവ് മുൻകൂട്ടി ബുക്കു ചെയ്ത ഐഫോൺ വാങ്ങാൻ പോയത് കുതിരിപ്പുറത്ത് ഘോഷയാത്രയായാണ്. എനിക്ക് ‌ഐഫോൺ ടെൻ ഇഷ്ടമാണ് എന്ന ബാനറും പിടിച്ചായിരുന്നു യാത്ര. ഒപ്പം വാദ്യമേളങ്ങളും ഉണ്ടായിരുന്നു. 

മുംബൈ സ്വദേശിയായ പല്ലിവാളാണ് ഇൗ സാഹസത്തിന് മുതിർന്നത്. കുതിരപ്പുറത്തിരുന്നാണ് യുവാവ് ഐഫോൺ ടെൻ വാങ്ങിയത്. 90,000 രൂപമുതൽ ഒരലക്ഷം രൂപവരെയാണ് ഐഫോൺ ടെന്നിന്റെ വില.

MORE IN SPOTLIGHT
SHOW MORE