പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയില്ല; ബജ്റംഗ് പൂനിയക്ക് സസ്പെന്‍ഷന്‍

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് സാംപിള്‍ നല്‍കാത്തതിനെത്തുടര്‍ന്ന്  ഗുസ്തി താരം  ബജ്റംഗ് പൂനിയക്ക് സസ്പെന്‍ഷന്‍.  ഒളിംപിക്സ് സിലക്ഷന്‍ ട്രയല്‍സിന് മുന്‍പാണ് നടപടി.  മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന ട്രയല്‍സിന് ശേഷം മൂത്രത്തിന്‍റെ സാംപി‍ള്‍  നല്‍കാന്‍ പൂനിയ വിസമ്മതിച്ചിരുന്നു. ട്രയല്‍സില്‍ രോഹിത് കുമാറിനോട് തോറ്റതിന് ശേഷം സായിയുടെ കേന്ദ്രത്തില്‍ നിന്ന് പുറത്തുപോയ പൂനിയയോട് നിരവധി തവണയാണ് സാംപിള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. 

രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം പൂനിയക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടിസ് നല്‍കിയിരുന്നു. ഇതുവരെയും നോട്ടിസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.  നടപടി നീണ്ടാല്‍ ടോക്കിയോ ഒളിംപിക്സ് മെഡല്‍ ജേതാവായ പൂനിയക്ക്  പാരിസ് ഒളിംമ്പിക്സ്   നഷ്ടമായേക്കും. 

Suspension for Bajrang Punia