'എന്തുവാടെ ഈ കാണിക്കുന്നത്'! തോല്‍വിയില്‍ നിരാശ മറച്ചു വയ്ക്കാതെ കാവ്യ; വന്‍ ട്രോള്‍

kavya-maran-srh-26
SHARE

ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റതില്‍ നിരാശ മറച്ചു വയ്ക്കാതെ ഉടമ കാവ്യാ മാരന്‍. തുടരെയുള്ള വിക്കറ്റ് നഷ്ടത്തില്‍ അന്തംവിട്ടിരിക്കുന്ന കാവ്യയുടെ മുഖഭാവങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാണ്. ഈ ഭാവം വിവരിക്കാന‍് മീമുകള്‍ തികയാതെ വരുമെന്നും നവരസങ്ങള്‍ക്കപ്പുറത്തേക്കുള്ള പുതിയ രസമാണെന്നും ട്രോളന്‍മാര്‍ പറയുന്നു.

PTI04_25_2024_000361B

കോലിയും രജത് പട്ടിദാറും അര്‍ധ സെഞ്ചറിയുടെ കരുത്തില്‍ 206 റണ്‍സാണ് ബെംഗളൂരു ഉയര്‍ത്തിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനാവട്ടെ തുടരെ എട്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ബാറ്റിങിലെ ആധിപത്യം പോലെ പന്തിലും ആര്‍സിബി മേല്‍ക്കൈ നേടിയതോടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാവാതെ അമ്പരന്നിരിക്കുന്ന കാവ്യയെയാണ് കാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. ആദ്യ പത്തോവറിലാണ് ഹൈദരാബാദിന്‍റെ ആറുവിക്കറ്റുകള്‍ നഷ്ടമായത്. നിശ്ചിത 20 ഓവറില്‍ 171 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.

അങ്ങേയറ്റം നിരാശയോടെ എന്താണീ കാണിക്കുന്നതെന്ന കാവ്യയുടെ ഭാവത്തില്‍ രസകരമായ മീമുകളാണ് ട്രോളന്‍മാര്‍ ഉണ്ടാക്കിയത്. പാര്‍ലെ–ജി ബിസ്കറ്റിന്‍റെ പരസ്യത്തിലെ കുട്ടിക്ക് പകരം ഇനി കാവ്യയെ വയ്ക്കാമെന്നും പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ സൂപ്പറാണെന്നും ഒരാള്‍ കുറിച്ചു. അതേസമയം, ടീമിന്‍റെ പഴയ പെര്‍ഫോമന്‍സുകള്‍ മറന്ന് പോകുന്നത് കൊണ്ടാണ് കാവ്യയ്ക്ക് ഇത്രമാത്രം സങ്കടമുണ്ടാകുന്നതെന്നായിരുന്നു  ചിലര്‍ കുറിച്ചത്. 

MORE IN SPORTS
SHOW MORE