ഒരു മാസത്തിനിടെ ആദ്യ വിജയം; ഇനി ഇങ്ങനെ കളിച്ചാല്‍ ആര്‍സിബി പ്ലേഓഫിലെത്തും; സാധ്യത

rcb-playoff
SHARE

പഞ്ചാബ് കിങ്സിനെതിരെ ബെംഗളൂരുവില്‍ നേടിയ വിജയത്തിന് ഒരു മാസത്തിന് ശേഷമാണ് വ്യാഴാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സിനെ തോല്‍പ്പിക്കുന്നത്. ആറു മല്‍സരങ്ങളുടെ തുടര്‍ തോല്‍വിക്ക് ശേഷം ശക്തരായ ഹൈദരാബാദിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കാനായത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തോല്‍വികള്‍ക്കിടയിലെ വിജയം പോയിന്‍റ് ടേബിളില്‍ കാര്യമായ ചലനമൊന്നും ആര്‍സിബിക്ക് നല്‍കിയിട്ടില്ല. ഒന്‍പത് കളികളില്‍ നിന്ന് നാല് പോയിന്‍റുമായി അവസാന സ്ഥാനത്താണ് ആര്‍സിബി. അതേസമയം പ്ലേഓഫ് സാധ്യതകളെ ഉണര്‍ത്താന്‍ ഇന്നലത്തെ വിജയം സഹായിച്ചു. 

ആദ്യ രണ്ട് സ്ഥാനങ്ങള്‍ ആര്‍സിബിയുടെ സ്വപ്നങ്ങള്‍ക്ക് അപ്പുറമാണ്. തുടര്‍മല്‍സരങ്ങളില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് മൂന്നോ നാലോ സ്ഥാനത്തെത്താനുള്ള സാധ്യതയാണ് ഉള്ളത്. ഇനിയുള്ള അഞ്ച് മല്‍സരങ്ങളില്‍ ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ആര്‍സിബിക്ക് 14 പോയി‍ന്‍റാകും. നെറ്റ് റണ്‍റേറ്റ് പരിഗണിക്കാതെ പ്ലേഓഫിലെത്താനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. 

ആരൊക്കെ ജയിക്കണം

ആര്‍സിബിക്ക് നാലാം സ്ഥാനം ഉറപ്പിക്കാന്‍, നിലവിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ അടുത്ത മല്‍സരങ്ങളില്‍ പരമാവധി വിജയം നേടണം. രാജസ്ഥാനും കൊല്‍ക്കത്തയും രണ്ട് മല്‍സരങ്ങളും ഹൈദരാബാദ് ഒരു മല്‍സരവും തോറ്റാലും ആര്‍സിബിക്ക് സാധ്യതയുണ്ട്. മുന്‍ നിര ടീമുകള്‍ക്ക് 22, 20, 20 പോയിന്‍റ് വീതമാകും. ഇവര്‍ക്കൊപ്പം 14 പോയിന്‍റുമായി ആര്‍സിബിക്ക് പ്ലേഓഫ് കളിക്കാം. 

മൂന്നാം സ്ഥാനം എങ്ങനെ

നടക്കാന്‍ സാധ്യത കുറവാണെങ്കിലും, വരുന്ന മല്‍സരങ്ങളില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഒരൊറ്റ മല്‍സരം മാത്രം വിജയിച്ച് 12 പോയിന്‍റോടെ ഫിനിഷ് ചെയ്താല്‍ ആര്‍സിബിക്ക് മൂന്നാം സ്ഥാനം നേടാം. ഇതോടൊപ്പം ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് വരുന്ന ആറു മല്‍സരങ്ങളില്‍ അഞ്ചും ജയിച്ച് 20 പോയിന്‍റ് നേടിയാല്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാം. തൊട്ടുതാഴെ 14 പോയിന്‍റുമായി ആര്‍സിബിക്ക് സ്ഥാനം ഉറപ്പിക്കാം. മികച്ച ഫോമിലുള്ള കൊല്‍ക്കത്തയും ഹൈദരാബാദും തോല്‍ക്കാനുള്ള സാധ്യത കുറവാണ്. 

നിര്‍ണായകം ഈ മല്‍സരങ്ങള്‍

വിജയ സാധ്യത ഇങ്ങനെയാണെന്നിരിക്കെ വരാനിരിക്കുന്ന മല്‍സരങ്ങള്‍ ആര്‍സിബിക്ക് നിര്‍ണായകമാണ്. മികച്ച ഫോമിലുള്ള സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ച ആര്‍സിബിക്ക് വരാനിക്കുന്ന രണ്ട് മല്‍സരത്തില്‍ നേരിടാനുള്ളത് ലക്നൗ ഫ്രാഞ്ചൈസിയെയായാണ്. ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് നാല് വിജയത്തോടെ പട്ടികയില്‍ ഏഴാമതുള്ള ലക്നൗ ടീം ഫോമിലല്ല. ശേഷമുള്ള മല്‍സരം പഞ്ചാബ് കിങ്സുമായാണ്. ഏഴ് മല്‍സരങ്ങളില്‍ ആറും തോറ്റ ടീമാണ് പഞ്ചാബ്. ഈ മൂന്ന് മല്‍സരങ്ങള്‍ തുടര്‍ച്ചയായ വിജയം നേടിയാല്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും നേരിടുന്നതില്‍ ആര്‍സിബിക്ക് ആത്മവിശ്വാസം ലഭിക്കും. 

Win All Remaining Matches Will Lead RCB To Play Off; Know The Possibility

MORE IN SPORTS
SHOW MORE