‘ദേഷ്യം അടക്കാനായില്ല, അന്ന് ധോണി പാഡും ഹെല്‍മറ്റും വലിച്ചെറിഞ്ഞു’

dhoni-raina
SHARE

മിസ്റ്റര്‍ കൂള്‍, പെര്‍ഫെക്ട് ഫിനിഷര്‍ ഇതൊക്കെയാണ് എം.എസ് ധോണിക്കുള്ള വിശേഷണങ്ങള്‍. എന്നാല്‍ അപൂര്‍വമായെങ്കിലും താരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാറുണ്ട്. അത്തരത്തിലൊരു നിമിഷം ഓര്‍ത്തെടുക്കുകയാണ് മുന്‍താരം സുരേഷ് റെയ്ന. 2014 ഐപിഎല്‍ രണ്ടാം ക്വാളിഫയറിലായിരുന്നു ആ സംഭവം നടന്നത്. 

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ, പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. 58 പന്തില്‍ നിന്ന് 122 റണ്‍സടിച്ച വീരേന്ദര്‍ സെവാഗിന്റെ മികവില്‍ പഞ്ചാബ് 226 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തുടക്കം തകര്‍ന്ന ചെന്നൈയെ റെയ്‌ന വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ താരം റണ്ണൗട്ടായതോടെ ചെന്നൈ തോറ്റു. അന്ന് ധോനിയുടെ ഇന്നിങ്‌സും ഏറെ വിമര്‍ശനത്തിനിടയാക്കി.

തോറ്റ ശേഷം ഡ്രസിങ് റൂമിലെത്തിയ ധോണി പാഡും ഹെല്‍മറ്റുമെല്ലാം വലിച്ചെറിഞ്ഞെന്നു റെയ്ന ഓര്‍മിക്കുന്നു. അങ്ങേയറ്റം ദേഷ്യത്തിലായിരുന്നു. അങ്ങനെയൊരു ഭാവത്തില്‍ അതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. ആരും റണ്‍സെടുത്തില്ലെന്നും മറ്റും പരാതിയും പറഞ്ഞു. ജയിക്കാനാകുമായിരുന്ന കളി തോറ്റതാണ് അദ്ദേഹത്തിന്റെ നിയന്തണം നഷ്ടപ്പെടുത്തിയത്. – റെയ്ന പറഞ്ഞു. 

MORE IN SPORTS
SHOW MORE