‘നന്ദി സഞ്ജുഭായ്, എന്നെ വിശ്വസിച്ചതിന്’; ക്യാപ്റ്റനെ പുകഴ്ത്തി യശസ്വി ജയ്സ്വാള്‍

India IPL Cricket
Rajasthan Royals' Yashasvi Jaiswal, right, and captain Sanju Samson celebrate after hitting the winning run in the Indian Premier League cricket match between Mumbai Indians and Rajasthan Royals in Jaipur on 22 April, 2024. (AP Photo)
SHARE

ഏഴ് കളികളില്‍ നിറംമങ്ങിയ ശേഷം മുംബൈയ്ക്കെതിരെ ഉജ്വല സെഞ്ചറി നേടി ഫോം വീണ്ടെടുത്ത് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അറുപത് പന്തില്‍ യശ്വസി നേടിയ 104 റണ്‍സ് രാജസ്ഥാന് നേടിക്കൊടുത്തത് ഐപിഎല്‍ സീസണിലെ ഏഴാംവിജയമാണ്. ഏഴ് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെട്ടതായിരുന്നു യശസ്വിയുടെ ഇന്നിങ്സ്. 28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും 25 പന്തില്‍ 35 റണ്‍സെടുത്ത ജോസ് ബ‍ട്‍ലറും യശസ്വിക്ക് മികച്ച പിന്തുണ നല്‍കി. 4 ഓവറില്‍ വെറും 18 റണ്‍സിന് മുംബൈയുടെ 5 വിക്കറ്റുകള്‍ പിഴുത സന്ദീപ് ശര്‍മയാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്.

yashasvi-jaiswal-celebrates-century
Rajasthan Royals' Yashasvi Jaiswal celebrates after scoring a century during the IPL Twenty20 cricket match between Rajasthan Royals and Mumbai Indians at the Sawai Mansingh Stadium in Jaipur on April 22, 2024. (Photo AFP)

തുടര്‍ച്ചയായി ഏഴ് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്നിട്ടും തനിക്ക് ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ സഞ്ജു സാംസണോടും കോച്ച് കുമാര്‍ സംഗക്കാരയോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് യശസ്വി പറഞ്ഞു. ‘എന്നെ വിശ്വസിച്ചതിനും വീണ്ടും അവസരം നല്‍കിയതിനും അവരോട് കടപ്പെട്ടിരിക്കുന്നു. പരിശീലനസമയത്തും ഗ്രൗണ്ടിലും ഞാന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നും വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നുവെന്നും ഉറപ്പാക്കാന്‍ ഇരുവരും ശ്രദ്ധിച്ചു’. ഗ്രൗണ്ടില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇതെല്ലാം സഹായിച്ചുവെന്നും പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ യശസ്വി പറഞ്ഞു.

rajasthan-royals-celebration
Rajasthan Royals players celebrate the wicket of Mumbai Indians batter Rohit Sharma during the IPL 2024 cricket match between Rajasthan Royals and Mumbai Indians, at Sawai Mansingh Stadium, in Jaipur on April 22, 2024. (PTI Photo)

മുംബൈയ്ക്കെതിരെ തുടക്കം മുതല്‍ യശസ്വി ആസ്വദിച്ചാണ് കളിച്ചത്. പന്ത് കൃത്യമായി കാണുന്നുണ്ടെന്നും ക്രിക്കറ്റിങ് ഷോട്ടുകള്‍ തന്നെ കളിക്കുന്നുണ്ടെന്നും ഉറപ്പാക്കി. പവര്‍പ്ലേ സമയത്ത് യശസ്വി തികച്ചും സംയമനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഷോട്ടുകള്‍ കളിച്ചതെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണും പറഞ്ഞു. പ്രത്യേകിച്ച് പ്രചോദനത്തിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല. ഒരു കളി മതി യശസ്വിക്ക് ഫോം തിരിച്ചുകിട്ടാനെന്ന് തനിക്കും കോച്ചിനും ഉറപ്പുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

CRICKET-IND-IPL-T20-RAJASTHAN-MUMBAI
Rajasthan Royals' Jos Buttler, left, and his batting partner Yashasvi Jaiswal during the Indian Premier League cricket match between Mumbai Indians and Rajasthan Royals in Jaipur on 22 April, 2024. (AP Photo)

തുടക്കംമുതല്‍ ആത്മവിശ്വാസത്തോടെയാണ് കളിച്ചതെങ്കിലും ജെറാള്‍ഡ് കുറ്റ്സിയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ യശസ്വി പതറിയിരുന്നു. ഈ സമയത്ത് യുവതാരം തളരാതിരിക്കാന്‍ ജോസ് ബ‍ട്‍ലര്‍ ശ്രദ്ധിച്ചു. മഴകാരണം ഇടയ്ക്കുവച്ച് കളി നിര്‍ത്തിയ സമയത്തും ബ‍ട്‍ലര്‍ യശസ്വിയുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് യശസ്വി കൂടുതല്‍ മികച്ച ക്രിക്കറ്റിങ് ഷോട്ടുകള്‍ പുറത്തെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും മികച്ച ഫോം കണ്ടെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ കരുത്തരായി. 8 കളികളില്‍ ഒന്നുമാത്രം തോറ്റ രാജസ്ഥാന്‍ 14 പോയന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

Yashasvi Jaiswal praises Rajasthan Royals captain Sanju Samson and head coach Kumar Sangakkara after an emphatic victory against Mumbai Indians.

MORE IN SPORTS
SHOW MORE