49ന് ഓള്‍ ഔട്ട്; നാണക്കേടിന്‍റെ റെക്കോഡിന് ഇന്നേക്ക് ഏഴ് വയസ്

rcb
SHARE

ബാറ്റിങ് കരുത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച ക്രിസ്ഗെയിലും, എ ബി ഡിവില്യേഴ്സും, വിരാട് കോഹ്ലിയും അടങ്ങുന്ന ബാറ്റിങ് നിര. വിജയ ലക്ഷ്യം കേവലം 132 റണ്‍സ്. എളുപ്പത്തില്‍ വിജയം നേടാമെന്ന് കരുതി മൈതാനത്തിറങ്ങിയ ബെംഗളുരു ബാറ്റര്‍മാര്‍ക്ക് പിഴച്ച ദിവസം. ബൗളിങ് മൂര്‍ച്ചയ്ക്ക് മുന്‍പില്‍ കരുത്തരായ ബെംഗളുരു ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

ഒരു ബാറ്റര്‍ പോലും രണ്ടക്കം കാണാതെ പുറത്തായി ടീം ടോട്ടല്‍ 49 എന്ന ചെറിയ സംഖ്യയില്‍ ഒതുങ്ങിയ നാണക്കേടിന്‍റെ റെക്കോഡ് ബെംഗളുരു സ്വന്തമാക്കിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2013ല്‍ ഇതേ ദിവസമാണ് ക്രിസ്ഗെയിലിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയതെന്നതും ചരിത്രത്തിന്‍റെ കൗതുകകരമായ ചരിത്രം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് ആ റെക്കോഡ് മറികടന്നെങ്കിലും 49 റണ്‍സ് എന്ന കുറഞ്ഞ റെക്കോഡിന്‍റെ നാണക്കേട് ഇപ്പോഴും പേറുന്നുണ്ട് റോയല്‍ ചലഞ്ചേഴ്സ്. 

ഐപിഎല്ലി‍ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ദിവസമാണ് 2017 ഏപ്രില്‍ 3. സീസണിലെ 27ാം മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തട്ടകത്തില്‍ അവരെ നേരിടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബാംഗ്ലൂരിന് വിജയം അനിവാര്യമായിരുന്നതുകൊണ്ടു തന്നെ സീസണിലുടനീളം ശോഭിക്കാതെ പോയ ബൗളിങ് നിര ഈ മത്സരത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞു.

കൊല്‍ക്കത്ത ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി യുസ്​വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും, പവന്‍ നെഗി, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാമുവല്‍ ബദ്രി, ശ്രീനാഥ് അരവിന്ദ്, സ്റ്റുവര്‍ട്ട് ബിന്നി, എന്നിവര്‍ ഒരോവിക്കറ്റ് വീതവും വീഴ്ത്തി ബാംഗ്ലൂരിനായി തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി. 

ടൂര്‍ണമെന്‍റിലിന്നോളം കാണാത്ത വിധം കൃതയതയോടെയായിരുന്നു അന്ന് ബാംഗ്ലൂര്‍ ബോളര്‍മാര്‍ പന്തെറിഞ്ഞത്. ഒടുവില്‍ കൊല്‍ക്കത്തയുടെ പോരാട്ടം 19.3 ഓവറില്‍ 131 റണ്‍സിന് അവസാനിച്ചു. 

ട്വന്‍റി -ട്വന്‍റി ചരിത്രത്തിലെ തന്നെ മികച്ച ബാറ്റര്‍മാരായ വിരാട് കോലിയും എബി ഡിവില്യേഴ്സും ക്രിസ് ഗെയിലും അടങ്ങുന്ന ബാറ്റിങ് നിരയ്ക്ക് 131 എന്നത് ചെയ്സ് ചെയ്യാനുള്ള സ്കോറേ ആയിരുന്നില്ല. ചെറിയ സ്കോറില്‍ എതിര്‍ടീമിനെ ഒതുക്കിയ ആത്മവിശ്വാസത്തില്‍ മൈതാനത്തേക്കിങ്ങിയ ബെംഗളുരുവിന്റെ ബാറ്റിങ് കരുത്തന്മാര്‍ക്ക് തെറ്റി. തങ്ങളുെട ഒരോവര്‍ പിഴ്ച്ചാല്‍ ബാംഗ്ലൂര്‍ തകര്‍ത്തടിക്കുമെന്ന് മനസിലാക്കിയ കൊല്‍ക്കത്ത ബൗളര്‍മാര്‍  ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ പന്തെറിഞ്ഞു. കളി എങ്ങനെ നീങ്ങണമെന്ന് നായകന്‍ ഗൗതം ഗംഭീര്‍ മനസില്‍ കണ്ടപ്പോള്‍ ബോളര്‍മാര്‍ മാനത്തുകണ്ടു. 

‌ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ വിരാട് കോലി പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ നായകന്‍ പുറത്തായെങ്കിലും ബാംഗ്ലൂരിന്‍റെ ആത്മവിശ്വാസം ചോര്‍ന്നില്ല. എന്നാല്‍ രണ്ടാം ഓവറില്‍ മന്ദീപ് സിങും മൂന്നാം ഓവറില്‍ ഡിവില്യേഴ്സും കൂടാരം കയറിയതോടെ ടീം പരുങ്ങലിലായി. കൊല്‍ക്കത്ത ബൗളര്‍മാരുടെ ആത്മവിശ്വാസം വാനോളം ഉയരുകയും ചെയ്തു. 

അഞ്ചാം ഓവറില്‍ കേദാര്‍ ജാഥവിനെയും നഷ്ടമായപ്പോഴേക്കും ബാംഗ്ലൂരിന്‍റെ സ്കോര്‍ 24/4. ക്രിസ് ഗെയില്‍ ക്രീസിലുണ്ടെന്ന ആത്മവിശ്വാസം ഏഴാം ഓവറില്‍ അവസാനിച്ചു.  കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമല്ലെന്ന് മനസിലാക്കിയ ബാംഗ്ലൂര്‍ താരങ്ങള്‍ ഡിഫന്‍സീവ് ബാറ്റിങ് രീതി പുറത്തെടുത്തു. അപ്പോഴേക്കും കൊല്‍ക്കത്ത പിടിമുറുക്കിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്ത അവസ്ഥ. ആത്മവിശ്വാസം കെട്ട് തുടങ്ങിയിരുന്നു.

പതറി മൈതാനത്തേക്കെത്തിയ ഓരോ ബാറ്റര്‍മാരും വന്ന അതേ വേഗത്തില്‍ കൂടാരം കേറുന്ന കാഴ്ചയാണ് പിന്നേട് കണ്ടത്. പിന്നാലെയെത്തിയ ബാറ്റര്‍മാരെയെല്ലാം നിലയുറപ്പിക്കും മുന്‍പ് തന്നെ മടക്കി അയച്ചു. ബാറ്റിങ് കണ്ട് നിരാശരായ സ്വന്തം കാണികള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അക്ഷരാര്‍ഥത്തില്‍ ബോളിങ് വിരുന്നൊരുക്കി.

40,42,44,48 എന്നിങ്ങനെ റണ്‍സെടുക്കുമ്പോഴെല്ലാം ബാറ്റര്‍മാര്‍ കൂടാരം കയറി. ഒടുവില്‍ പത്താം ഓവറില്‍ യുസ്വേന്ദ്ര ചഹലിന്‍റെ ബാറ്റില്‍ തട്ടിയ പന്ത് മനീഷ് പാണ്ഡ്യേയുടെ കൈകളിലെത്തി ബാംഗ്ലൂര്‍ ഇന്നിങ്സിന് തിരശീല വീണപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് 49/10.ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോര്‍.  അനായാസജയം പ്രതീക്ഷിച്ചിറങ്ങിയ ബാംഗ്ലൂര്‍ പത്താം ഓവറില്‍ കിതച്ചു വീണു.

ചെറിയ സ്കോര്‍ ചെയ്സ് ചെയ്യാന്‍ മൈതാനത്തിറങ്ങിയ ഒരാള്‍ പോലും രണ്ടക്കം കടക്കാത്ത സ്കോര്‍ബോര്‍ഡ് കണ്ട് കാണികളും ബാംഗ്ലൂര്‍ ഡഗൗട്ടും നിശബ്ദമായി. കൊല്‍ക്കത്തയ്ക്ക് 82 റണ്‍സിന്‍റെ ജയം. 

കൊല്‍ക്കത്ത ബൗളര്‍മാര്‍ എറിഞ്ഞു നിരത്തിയ 49റണ്‍സെന്ന നാണക്കേടിന്‍റെ ആ റെക്കോഡ് 6 വര്‍ഷങ്ങള്‍ക്കിപ്പുറവും  ബാംഗ്ലൂരിന്‍റെ പേര്ില്‍ തന്നെയാണ്.  ഏറ്റവും ഉയര്‍ന്ന സ്കോര്‍ മറ്റൊരു ടീം മറികടന്നതു പോലെ  ഈ ചെറിയ സ്കോറിന്‍റെ റെക്കോഡും ബാംഗ്ലൂരിന്‍റെ ചുമരില്‍ നിന്ന് മാറുമോ എന്ന് കാത്തിരുന്നു കാണാം. 

MORE IN SPORTS
SHOW MORE