ഹാർദികിന്റെ ക്യാപ്റ്റൻസിയോ പ്രശ്നം?; പ്ലേ ഓഫിനായി മുബൈ എത്ര കളി ജയിക്കണം?

Untitled design - 1
SHARE

സീസണിന്റെ ആദ്യഘട്ടത്തിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ ശേഷം രണ്ടാംപകുതിയിൽ അതിശക്തമായ  തിരിച്ചുവരവ് നടത്തുന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ശീലം. ഇത്തവണയും അത് ആവർത്തിക്കുമോ എന്നാണ്  ആരാധകരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിന്റെ 2024 സീസണിൽ ഹാർദികിന്റെ ക്യാപ്റ്റൻസിയിൽ ഇതുവരെ ട്രാക്കിലാകാൻ കഴിഞ്ഞിട്ടില്ല മുംബൈ ഇന്ത്യൻസിന്.

കഴിഞ്ഞ ദിവസത്തെ കളിയിലും രാജസ്ഥാൻ റോയൽസിനോട് ഒൻപത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് മുംബൈയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അങ്ങനെ കളിച്ച എട്ട് കളികളിൽ അഞ്ചിലും പരാജയപ്പെട്ട അവർ നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാമതാണ്. മലയാളി താരം സഞ്ജു നയിക്കുന്ന രാജസ്ഥാൻ 8 കളികളിൽ നിന്ന് 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിലവിൽ 10 പോയിന്റുകളാണുള്ളത്. 

തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയെങ്കിൽ പോലും, മുംബൈയ്ക്ക് പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതകൾ ബാക്കി നിൽക്കുന്നുണ്ട്. നിലവിൽ മുംബൈയ്ക്ക് ആറ് പോയിന്റ് മാത്രമേയുള്ളൂവെങ്കിലും ലീഗ് ഘട്ടത്തിൽ ഇനി ആറ് കളികൾ കൂടി അവർക്ക് ശേഷിക്കുന്നുണ്ട്. ഇനിയുള്ള എല്ലാ കളികളിലും വിജയിച്ചാൽ മുംബൈ 18 പോയിന്റിലെത്തുകയും പ്ലേ ഓഫിൽ കയറുകയും ചെയ്യും. ഇനി അഞ്ച് മത്സരങ്ങളിലാണ് വിജയിക്കുന്നതെങ്കിൽ മുംബൈ 16 പോയിന്റിലെത്തും. അപ്പോഴും അവരുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കുന്നില്ല. 

മുംബൈയുടെ അടുത്ത മത്സരം ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ്.  ലക്നൗവിനെതിരെ 2 മത്സരങ്ങളും കൊൽക്കത്തയ്ക്കെതിരെ 2 മത്സരങ്ങളും ഹൈദരാബാദിനെതിരെ ഒരു മത്സരവുമാണ് അതിനുശേഷം മുംബൈയ്ക്ക് ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളിൽ തോൽവി വഴങ്ങാതെ ടീം പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകർ. 

ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും, പിന്നീട് രണ്ടാം സ്ഥാനത്തും എത്തിച്ച ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്ക്. എന്നാൽ മുംബൈയുടെ നായകന്റെ റോളിൽ എത്തിയ ശേഷം ടീമിന് തുടർ വിജയങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഹാര്‍ദിക്കിന്റെ വരവോടെ രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിലും ആരാധകര്‍ കനത്ത രോഷം പ്രകടിപ്പിച്ചിരുന്നു.  

IPL How can Mumbai Indians qualify for playoffs 

MORE IN SPORTS
SHOW MORE