അടിച്ചു പറത്തി വാരിയെടുത്തത് റെക്കോർഡ്; കോലി വീണ്ടും 'കിങ്'

kohli-rcb-kkr-
SHARE

രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍കിനെ വിരാട് കോലി അടിച്ചു പറത്തിയപ്പോള്‍ പിറന്നത് പുതിയ റെക്കോര്‍ഡാണ്. 17 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ 250 സിക്സറുകള്‍ തികച്ച രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്.  രോഹിത് ശര്‍മ (275)യാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍. 250 സിക്സര്‍ എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും കോലി നേടി. ക്രിസ് ഗെയിലാണ് (357) അതിവേഗത്തില്‍ ഈ 'സിക്സര്‍' റെക്കോര്‍ഡില്‍ മുത്തമിട്ടത്. പിന്നാലെ രോഹിത് ശര്‍മയും (275), ഡിവില്ലിയേഴ്സും (251) ക്ലബിലെത്തി.

ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ചറികളെന്ന നേട്ടവും കോലിയുടെ പേരിലാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ എട്ടാം സെഞ്ചറിയോടെയാണ് ഈ റെക്കോര്‍ഡ് പിറന്നത്. 2008 മുതല്‍ ബെംഗളൂരുവിന്‍റെ ഭാഗമായ കോലി 8000ത്തിലേറെ റണ്‍സുകളാണ് ടീമിനായി മാത്രം നേടിയത്. ഐപിഎല്ലില്‍ 7500 റണ്‍സെന്ന നേട്ടം കൈവരിച്ച ആദ്യ ബാറ്ററും കോലിയാണ്. 110 ക്യാച്ചുകളാണ് ഐപിഎല്ലില്‍ കോലിയുടെ സമ്പാദ്യം. 

കൊല്‍ക്കൊത്തയ്ക്കെതിരായ മല്‍സരത്തില്‍ ഏഴ് പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. കോലിയുടെ പുറത്താകലും വിവാദമായിട്ടുണ്ട്. മല്‍സരത്തില്‍ ബെംഗളൂരു ഒരു റണ്‍സിന് തോറ്റു.

Virat Kohli became the first batter to smash 250 sixes for one team in IPL

MORE IN SPORTS
SHOW MORE