കോലിയും ഗംഭീറും സംസാരിക്കുന്നതെന്ത്?; വിഡിയോ വൈറല്‍

ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നാളെ നേര്‍ക്കുനേര്‍ വരികയാണ്. നാളെ 3.30 ന് കൊല്‍ക്കത്തയിലാണ് മല്‍സരം. ഇരുടീമുകളും കഠിന പരിശീലനത്തിലാണ്. ഇപ്പോഴിതാ, വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ സംസാരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഇരുവരും തമ്മില്‍ സംസാരിക്കുന്ന വിഡിയോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇരുവരും തമ്മില്‍ എന്തായിരിക്കാം സംസാരിക്കുന്നതെന്നാണ് ആരാധകരുടെ സംശയം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ബെംഗളൂരുവില്‍ വച്ച് റോയൽ ചലഞ്ചേഴ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മല്‍സരം നടന്നത്. 

ഈ മല്‍സരത്തോടെ 10 വര്‍ഷമായുള്ള കോലി–ഗംഭീര്‍ പിണക്കത്തിന് അവസാനമായിരുന്നു. ഇനിയും ഇരുവരും തമ്മില്‍ ഒരു പ്രശ്നത്തിലേക്ക് പോകരുതെന്നാണ് ആരാധകരുടെ ആഗ്രഹം. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തുന്നത്.