സഞ്ജുവിനേയും നരെയ്‌നെയും പിന്തള്ളി രോഹിത്; റണ്‍വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമത്

Untitled design - 1
SHARE

ഐപിഎല്ലിൽ റണ്‍വേട്ടക്കാരുടെ പട്ടികയിൽ സുനില്‍ നരെയ്‌നെയും മലയാളി താരം സഞ്ജു സാംസണെയും പിന്തള്ളി മുംബൈ ഓപ്പണര്‍ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്ത്. 7 മത്സരങ്ങൾ കളിച്ച രോഹിത് 297 റണ്‍സാണ് ഇതുവരെ കീശയിലാക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‍റെ സുനില്‍ നരെയ്‌ൻ ആറ് മത്സരങ്ങളില്‍ നിന്നും 276 റണ്‍സ് നേടിയപ്പോൾ സഞ്‌ജു സാംസൺ ഏഴ്‌ മത്സരങ്ങളില്‍ നിന്നാണ് 276 റൺസടിച്ചത്. നിലവില്‍ രോഹിത്തിന് താഴെ സുനില്‍ നരെയ്‌ന്‍ നാലാമതും സഞ്‌ജു അഞ്ചാമതുമാണ്. 

റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ള രോഹിത് ശർമ്മയ്ക്ക് 49.50 ശരാശരിയും 164.09 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്. 46.00 ശരാശരിയിലും 187.75 സ്‌ട്രൈക്ക് റേറ്റിലുമാണ് സുനില്‍ നരെയ്‌ൻ 276 റൺസ് നേടിയത്. 55.20 ശരാശരിയിലും 155.05 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്‌ജു 276 റൺസടിച്ചത്. 

ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് റണ്‍വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 72.20 ശരാശരിയിലും 147.34 സ്ട്രൈക്ക് റേറ്റിലും ഏഴ്‌ മത്സരങ്ങളില്‍ നിന്നായി 361 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏഴ്‌ മത്സരങ്ങളില്‍ നിന്ന് 318 റണ്‍സടിച്ച രാജസ്ഥാൻ താരം റിയാന്‍ പരാഗാണ് രണ്ടാമത്. 63.60 ശരാശരിയും 161.42 സ്‌ട്രൈക്ക് റേറ്റുമാണ് പരാഗിനുള്ളത്. സഞ്‌ജുവിന് താഴെ ആറാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 43.83 ശരാശരിയിലും 151.15 സ്‌ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. 

ആറ് മത്സരങ്ങളില്‍ നിന്നായി 253 റണ്‍സടിച്ച സണ്‍റൈസേഴ്‌സ് താരം ഹെൻറിച്ച് ക്ലാസനാണ് ഏഴാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ നിന്ന് 250 റണ്‍സടിച്ച രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറാണ് എട്ടാമതും ആറ് മത്സരങ്ങളില്‍ നിന്ന് 242 റൺസടിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെയ് ഒമ്പതാമതുമാണ്. 

indian premier league 2024 Rohit Sharma is third in the list of run chasers

MORE IN SPORTS
SHOW MORE