രോഹിത്തിനൊപ്പം ഓപണറാകും? ബിസിസിഐയോട് വ്യക്തത തേടി കോലി

rohit-kohli
SHARE

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കായി രോഹിത്തിനൊപ്പം വിരാട് കോലി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. കോലിയെ ഓപ്പണറുടെ റോളില്‍ ടീം മാനേജ്മെന്റ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ ടീമിലെ തന്റെ സ്ഥാനത്തില്‍ കോലി ബിസിസിഐയോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാള്‍ സീസണില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ രോഹിത്തിനൊപ്പം കോലിയെ ഓപ്പണറാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശുഭ്മാന്‍ ഗില്ലിനെ ബാക്ക്അപ്പ് ഓപ്പണറായി ടീമില്‍ ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. 

ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ വിരാട് കോലി മുന്‍പിലാണ് എങ്കിലും സ്ട്രൈക്ക് റേറ്റ് ചൂണ്ടി വിമര്‍ശനങ്ങള്‍ ശക്തമാണ്. ഈ സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്ന താരത്തെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് എന്ന മുറവിളികളും ശക്തമാണ്. കോലിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കവെ തന്റെ ട്വന്റി20 ലോകകപ്പ് ടീമിലെ സ്ഥാനം സംബന്ധിച്ച് കോലി ബിസിസിഐയോട് വ്യക്തത തേടിയതായി റിപ്പോര്‍ട്ടുകള്‍. 

ട്വന്റി20 ക്രിക്കറ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഓപ്പണിങ്ങില്‍ 161 എന്നതാണ് കോലിയുടെ സ്ട്രൈക്ക്റേറ്റ്. 9 രാജ്യാന്തര ട്വന്റി20 ഇന്നിങ്സില്‍ ഓപ്പണ്‍ ചെയ്ത് 400 റണ്‍സ് ആണ് കോലി നേടിയത്. 122 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിങ ശരാശരി 57.14. മധ്യനിരയില്‍ റിങ്കു സിങ്, ശിവം ദുബെ, ഉള്‍പ്പെടെയുള്ള കളിക്കാരെ ബിസിസിഐ പരിഗണിക്കുന്നതായും സൂചനയുണ്ട്. റിയാന്‍ പരാഗിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നു. 

MORE IN SPORTS
SHOW MORE