ഐപിഎല്ലില്‍ ഒത്തുകളി? രാജസ്ഥാന്റെ രണ്ട് മല്‍സരങ്ങളില്‍ വാതുവെപ്പുകാരെത്തി

sanju-samson-rajasthan
SHARE

ഐപിഎല്‍ മല്‍സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്സില്‍ സംശയാസ്പദമായി കണ്ടെത്തിയ വാതുവയ്പ്പുകാരെ പൊലീസിന് കൈമാറി ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ്. മുംബൈ ഇന്ത്യന്‍സിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും ഹോം മല്‍സരങ്ങള്‍ക്കിടയിലാണ് വാതുവയ്പ്പുകാരെ സ്റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്സില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരാണ് അറസ്റ്റിലായത്.

മാര്‍ച്ച് 28ന് നടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ ഹോം മല്‍സരത്തിലാണ് വാതുവയ്പ്പുകാരുടെ സാന്നിധ്യം ഉണ്ടായത്. മുംബൈ ഇന്ത്യന്‍സിന്റെ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മല്‍സരത്തിന് ഇടയിലും വാതുവെപ്പുകാര്‍ വാങ്കഡെയിലെ പ്രസിഡന്റ്സ് ബോക്സിലെത്തി. 

ലൈവ് ടെലികാസ്റ്റിന് ഇടയില്‍ സമയത്തില്‍ വരുന്ന ലാഗ് മറികടക്കാനാണ് വാതുവയ്പ്പുകാര്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തുന്നത്. 15 സെക്കന്റ് വ്യത്യാസമാണ് ഉള്ളത്. സ്റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്സില്‍ എത്തുന്നവര്‍ക്ക് കളിക്കാരേയും സപ്പോര്‍ട്ട് സ്റ്റാഫിനേയുമെല്ലാം ബന്ധപ്പെടാന്‍ സാധിച്ചേക്കും. 

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പ്രസിഡന്റ്സ് ബോക്സില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. 200 പേര്‍ക്ക് ഇരിക്കാനാവുന്ന പ്രസിഡന്റ്സ് ബോക്സിന്റെ ടിക്കറ്റ് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വില്‍പ്പനയ്ക്ക് വയ്ക്കാറില്ല. പിന്നെ എങ്ങനെ വാതുവയ്പ്പുകാര്‍ പ്രസിഡന്റ്സ് ബോക്സിലേക്ക് എത്തി എന്ന ചോദ്യമാണ് ഉയരുന്നത്. വാതുവയ്പ്പുകാരുടെ സാന്നിധ്യം കണ്ടെത്തിയ ഈ മല്‍സരങ്ങളില്‍ ഒത്തുകളി നടന്നോ എനന് ചോദ്യവും ഉയരുന്നു. മാര്‍ച്ച് 28ന് നടന്ന മല്‍സരത്തില്‍ ഡല്‍ഹിയെ രാജസ്ഥാന്‍ 12 റണ്‍സിന് തോല്‍പ്പിച്ചു. വാങ്കഡെയില്‍ ആറ് വിക്കറ്റിന് മുംബൈയെ രാജസ്ഥാന്‍ വീഴ്ത്തുകയും ചെയ്തു. 

MORE IN SPORTS
SHOW MORE