'പച്ചക്കള്ളം; ഞാനാരെയും കണ്ടിട്ടില്ല'; ട്വന്‍റി20 ലോകകപ്പ് അഭ്യൂഹങ്ങള്‍ നിഷേധിച്ച് രോഹിത്

CRICKET-IND-PRACTICE
SHARE

ട്വന്‍റി20 ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെയും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനെയും കണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രോഹിത് ശര്‍മ. പച്ചക്കള്ളമാണ് പ്രചരിക്കുന്നതെന്ന് മൈക്കല്‍ വോണും ആഡം ഗില്‍ക്രിസ്റ്റുമായി നടത്തിയ പോഡ്കാസ്റ്റിനിടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 'ഞാനാരെയും കണ്ടിട്ടില്ല. അഗാര്‍ക്കര്‍ ദുബായിലെവിടെയോ ഗോള്‍ഫ് കളിക്കുകയാണ്. ദ്രാവിഡാവട്ടെ ബെംഗളൂരുവില്‍ കുട്ടികള്‍ക്കൊപ്പവും. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ കണ്ടിട്ടില്ല. ഇന്നത്തെ കാലത്ത് ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ അറിയണമെങ്കില്‍ എന്നോടോ, ദ്രാവിഡിനോടോ, അജിത്തിനോടെ അല്ലെങ്കില്‍ ബിസിസിഐയോടോ തന്നെ ചോദിക്കേണ്ടതുണ്ടെന്നും മറ്റെല്ലാം കല്ലുവച്ച നുണകളാണെന്നും' രോഹിത് കൂട്ടിച്ചേര്‍ത്തു. 

ട്വന്‍റി 20 ലോകപ്പില്‍ കോലിയും രാഹുലുമാകും ഓപ്പണര്‍മാരെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യശ്വസി താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനെ തുടര്‍ന്നാണ് രോഹിത്–കോലി സഖ്യം ഓപ്പണിങിനെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ഗില്ലിനെ കൂടി ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. 

ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്തെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 2022 ഡിസംബറിലുണ്ടായ കാറപകടത്തില്‍ നിന്ന് അതിശയകരമായ തിരിച്ചുവരവാണ് പന്ത് നടത്തിയത്. ആറ് കളികളില്‍ നിന്നായി 157.72 സ്ട്രൈക്ക് റേറ്റില്‍ 194 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് പരസ്യമായി ആവശ്യപ്പെട് കഴിഞ്ഞു. നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പന്തിന്‍റെ ഒരു ഷോട്ട് തന്നെ അത്രയധികം ആകര്‍ഷിച്ചുവെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 

Everything is fake; Rohit denies meeting with Agarkkar and Rahul Dravid

MORE IN SPORTS
SHOW MORE