ധോണി യുഎസിലേക്ക് വരും; കളിക്കാന്‍ സമ്മതിപ്പിക്കാന്‍ പ്രയാസം; രോഹിത് ശര്‍മ

rohit-ms-dhoni
SHARE

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ വീക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തുക ആരെല്ലാം എന്നതില്‍ വലിയ ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. എന്നാല്‍ ലോകകപ്പ് കളിക്കാന്‍ ധോനിയെ കൊണ്ട് സമ്മതിപ്പിക്കുക പ്രയാസമാണ് എന്ന രസകരമായ കമന്റുമായി എത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് രോഹിത്തിന്റെ വാക്കുകള്‍. 

എനിക്ക് വല്ലാത്ത മതിപ്പ് തോന്നി, പ്രത്യേകിച്ച് ദിനേശ് കാര്‍ത്തിക്കില്‍. ഏതാനും ദിവസം മുന്‍പ് കാര്‍ത്തിക് ബാറ്റ് ചെയ്ത വിധം. ധോണിയും. നാല് ഡെലിവറികള്‍ കളിക്കാനാണ് ധോണി വന്നത്. ആ 20 റണ്‍സ് കൊണ്ട് വലിയ ഇംപാക്ട് ഉണ്ടാക്കി, രോഹിത് പറഞ്ഞു. വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ അവസാന ഓവറില്‍ തുടരെ മൂന്ന് സിക്സുകളാണ് ഹര്‍ദിക്കിനെതിരെ ധോണി അടിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിലേക്ക് വരാന്‍ ധോണിയെ കൊണ്ട് സമ്മതിപ്പിക്കുക പ്രയാസമാവും. ക്ഷീണിതനാണ് അദ്ദേഹം. അമേരിക്കയിലേക്ക് മറ്റെന്തോ ആവശ്യത്തിന് വരുന്നുണ്ട്. ഗോള്‍ഫ് ഇഷ്ടമാണ്. ഗോള്‍ഫ് കളിക്കാനായിരിക്കും. കാര്‍ത്തിക്കിനെ എളുപ്പം ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്, രോഹിത് പറയുന്നു. 

സീസണില്‍ മിന്നും ഇന്നിങ്സുകളുമായാണ് ഫിനിഷറുടെ റോളില്‍ ദിനേശ് കാര്‍ത്തിക് നിറയുന്നത്. 23 പന്തില്‍ നിന്ന് അര്‍ധ ശതകം കണ്ടെത്തിയതിന് പിന്നാലെ ഹൈദരാബാദിന് എതിരെ കൂറ്റന്‍ വിജയ ലക്ഷ്യം ചെയ്സ് ചെയ്യവെ 35 പന്തില്‍ നിന്ന് 83 റണ്‍സും കാര്‍ത്തിക് അടിച്ചെടുത്തിരുന്നു. 

Dhoni to come to US, says Rohit Sharma

MORE IN SPORTS
SHOW MORE