ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊമാരിയോ വീണ്ടും കളത്തിലേക്ക്

romario
SHARE

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊമാരിയോ കളത്തിലേക്ക് മടങ്ങിയെത്തുന്നു. 58കാരനായ റൊമാരിയോ ബ്രസീലിയന്‍ രണ്ടാം ഡിവിഷന്‍ ക്ലബായ അമേരിക്ക ആര്‍ജെയ്ക്കായി കളത്തിലിറങ്ങും.  

1994ല്‍ ലോകകിരീടത്തിലേക്ക് ബ്രസീലിനെ നയിച്ച റൊമാരിയോ 15 വര്‍ഷം നീണ്ട വിരമിക്കല്‍ ജീവിതത്തിന് അവസാനമിട്ടാണ് വീണ്ടും ഫുട്ബോള്‍ മൈതാനത്തേക്ക് മടങ്ങിയെത്തുന്നത്. റിയോ ജി ജനീറോ ആസ്ഥാനമായ അമേരിക്ക ആര്‍.ജെ.ക്ലബിനായി റൊമാരിയോ രജിസ്റ്റര്‍ ചെയ്തു. 2008ല്‍ വിരമിച്ച റൊമാരിയോ തൊട്ടടുത്ത വര്‍ഷം മുതല്‍ അമേരിക്ക ആര്‍ ജെ ക്ലബിന്റെ പ്രസിഡന്റാണ്.  റൊമാരിയോയുടെ മകന്‍ റൊമാരിഞ്ഞോയും ക്ലബിലെ താരമാണ്.  മകനൊപ്പം കളത്തിലിറങ്ങുകയെന്ന ആഗ്രഹം സഫലമാക്കാനാണ് രണ്ടാം വരവെന്ന് റൊമാരിയോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബ്രസീലിനായി രണ്ടുലോകകപ്പുകളില്‍ കളിച്ച റൊമാരിയോ അഞ്ചുഗോളുകള്‍ നേടിയിട്ടുണ്ട്.

Brazilian legend romario returns to play for america football club

MORE IN SPORTS
SHOW MORE