കണ്ണീരടക്കാനാവാതെ കിങ് ഖാന്‍‍; സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുക്കണ്ടേയെന്ന് ആരാധകര്‍

shah-rukh-khan
SHARE

കൂറ്റന്‍ വിജയ ലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും ബട്ട്ലര്‍ എന്ന ഒറ്റയാന് മുന്‍പില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തിനൊടുവില്‍ തോല്‍വിയിലേക്ക് വീണപ്പോള്‍ കണ്ണീരണിഞ്ഞ ഷാരൂഖ് ഖാന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. 

ഈഡന്‍ ഗാര്‍ഡനിലെ ആവേശപ്പോരില്‍ തന്റെ ടീമിനായി ആരവം ഉയര്‍ത്തി മുന്‍പില്‍ തന്നെ ഷാരൂഖ് നിറഞ്ഞിരുന്നു. കൂക്കിവിളിച്ചും ഡോണിലെ സൗണ്ട് ട്രാക്കിനൊപ്പം ചുവടുവെച്ചും ക്യാമറ കണ്ണുകളെല്ലാം ഷാരൂഖ് തന്റെ നേരെയാക്കി. എന്നാല്‍ കളി തന്റെ ടീമിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോയതോടെ ഷാരൂഖ് കണ്ണീരണിഞ്ഞു. 

ഈഡന്‍ ഗാര്‍ഡനില്‍ കണ്ണീരണിഞ്ഞ് കണ്ട ഷാരൂഖിനേയും ചക്ക് ദേ ഇന്ത്യയിലെ കോച്ച് കബിറിനേയും താരതമ്യം ചെയ്താണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുക്കേണ്ടേ ഇതെല്ലാം എന്ന് ഷാരൂഖിനോട് പറയുന്നുമുണ്ട് ആരാധകര്‍. തോല്‍വിക്ക് ശേഷം കളിക്കാരോട് ഷാരൂഖ് സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഇത് ദൈവത്തിന്റെ പദ്ധതി എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍.

തോല്‍വിയുടെ നിരാശയിലേക്ക് വീണ തന്റെ താരങ്ങളെ ആശ്വസിപ്പിക്കാനായി ഗ്രൗണ്ടിലേക്കും ഷാരൂഖ് ഇറങ്ങി. സെഞ്ചറിയുമായി രാജസ്ഥാനെ ജയിപ്പിച്ചുകയറ്റിയ ബട്ട്ലറുടെ അടുത്തേക്കും അഭിനന്ദവുമായി ഷാരൂഖ് എത്തിയിരുന്നു. 

Shah rukh khan breaks down in tears

MORE IN SPORTS
SHOW MORE