ഐപിഎല്ലില്‍ നിറം മങ്ങി യശ്വസി; ലോകകപ്പ് ടീമിന് പുറത്തേക്കോ?

yashwasi-Jaisawal
SHARE

2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം മേയ് ആദ്യവാരം പ്രതീക്ഷിക്കാം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരൊഴികെ മറ്റു സ്ഥാനങ്ങളില്‍ പോരാട്ടം ശക്തമാണ്. ഐപിഎല്‍ സീസണിലെ പ്രകടനം പലര്‍ക്കും സ്ഥാനം നല്‍കാനും നഷ്ടപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്‍റെ സ്ഥാനമാണ് സംശയത്തിന്‍റെ നിഴലിലാകുന്നത്. 

രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഓപ്പണിങ് പാര്‍ട്ണര്‍ ആരാകുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഐപിഎല്ലില്‍  യശ്വസി ജയ്സ്വാള്‍ മോശം പ്രകടനം തുടരുന്നതിനിടെ വിരാട് കോലി ഇന്ത്യയ്ക്കായി ഓപ്പണിങ് ചെയ്യുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോലി ഓപ്പണിങിലേക്ക് എത്തിയാല്‍ ഈ സ്പോട്ടിന് പോരാടുന്ന യശ്വസി ജയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും എന്ത് സംഭവിക്കുമെന്നാണ് ചോദ്യം. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഗില്ലും ജയ്സ്വാളും. ആക്രമണ സ്വഭാവമുള്ള ബാറ്റിങ് ശൈലി തന്നെയാണ് ഇതില്‍ ജയ്സ്വാളിന് മുന്‍തൂക്കം ലഭിക്കാനുള്ള കാരണം. എന്നാല്‍ നിലവിലെ ഐപിഎല്‍ സീസണിലെ യശ്വസിയുടെ പ്രകടനം വച്ച് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചോദിക്കുന്നത്

ജയ്സ്വാളിന്‍റെ മോശം പ്രകടനത്തില്‍ ആകാശ് ചോപ്ര ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിലവിലെ ഫോമിനെ പറ്റി രോഹിത് ശര്‍മ താരത്തോട് സംസാരിക്കണമെന്നും അദ്ദേഹം പറയുന്നു. 'യശ്വസി ഇങ്ങനെ കളിക്കുന്നൊരു താരമല്ല, അതിനാല്‍ തന്നെ താരത്തെ പറ്റി എനിക്ക് ആശങ്കയുണ്ട്. ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ ഈ ഫോം മതിയാകില്ല, കുറച്ചുകൂടി ശ്രദ്ധയില്‍ കളിക്കൂ എന്ന് യശ്വസിയോട് കുമാര്‍ സംഗകാരയോ രോഹിത് ശര്‍മയോ പറയണം' എന്നായിരുന്നു ആകാശ് ചോപ്രയുടെ വാക്കുകള്‍.  

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരിസില്‍ 700 റണ്‍സ് നേടി താരമായ ശേഷം ഐപിഎല്ലില്‍ കാര്യമായ പ്രകടനം നടത്താന്‍ യശ്വസിക്കായിട്ടില്ല. 24,5, 10, 0, 24, 39, 19 എന്നിങ്ങനെയാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്‍റെ പ്രകടനം. 7 ഇന്നിങ്സുകളില്‍ നിന്നായി 121 റണ്‍സാണ് യശ്വസി നേടിയത്. കഴിഞ്ഞ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 625 റണ്‍സ് നേടി അഞ്ചാമത്തെ ഉയര്‍ന്ന സ്കോര്‍ താരം സ്വന്തമാക്കിയിരുന്നു. 

Yashasvi Jaiswal's poor form in IPL doubtful for his inclusion in T20 worldcup squad

MORE IN SPORTS
SHOW MORE