പാരിസ് ഒളിംപിക്സിന് ഇനി നൂറുനാള്‍ മാത്രം; ദീപശിഖാ പ്രയാണം തുടങ്ങി

paris-olympics
SHARE

നൂറുനാള്‍ അകലെ പാരിസ് ഒളിംപിക്സ്. ദീപശിഖാ പ്രയാണം ഗ്രീസിലെ ഒളിംപിയയില്‍  നിന്ന് തുടങ്ങി. കാര്‍മേഘം നിറഞ്ഞ കാലാവസ്ഥയായതിനാല്‍ ഇക്കുറി പരമ്പരാഗത ചടങ്ങുകളില്‍ മാറ്റംവരുത്തിയാണ് ദീപശിഖാ തെളിച്ചത്. 

ഗ്രീസിലെ ഒളിംപിയയില്‍ തെളിഞ്ഞ ദീപം ഭുഖണ്ഡങ്ങളും സമുദ്രങ്ങളും താണ്ടി പാരിസിലേയ്ക്കുള്ള യാത്രതുടങ്ങി. ഗ്രീക്ക് നടി മേരി മിന തെളിച്ച ദീപം ടോക്കിയോ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവായ സ്റ്റെഫാനോസ് ദൗസ്കോസ് ഏറ്റുവാങ്ങി. സാധാരണയായി കണ്ണാടിയുപയോഗിച്ച് സൂര്യനില്‍ നിന്നാണ് ദീപശിഖയിലേയ്ക്ക് അഗ്നിപകരുന്നത്. മുടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ കഴിഞ്ഞ ദിവസം റിഹേഴ്സലിന് കത്തിച്ച വിളക്കില്‍ നിന്നായിരുന്നു ഇക്കുറി അഗ്നിപകര്‍ന്നത്. 

ഇനി 11 നാള്‍ ഗ്രീസില്‍ ചരിത്രപ്രധാനനഗരങ്ങളിലൂടെ ദീപശിഖയുടെ യാത്ര. പിന്നീട് പാരിസ് ഒളിംപിക്സ് സംഘാടകര്‍ക്ക് ദീപശിഖ കൈമാറും. അഭിനവ് ബിന്ദ്രയും ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകും. ജൂലൈ 26നാണ് ഒളിംപിക്സിന് തുടക്കമാകും.

MORE IN SPORTS
SHOW MORE