'അത് നിങ്ങളെ കീറി മുറിക്കും'; തുറന്ന് പറഞ്ഞ് കോലി; വിഷാദത്തെ നേരിട്ട താരങ്ങള്‍

players-depression
SHARE

ടീം തോല്‍വികളിലേക്ക് തുടരെ വീഴുമ്പോഴാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കി ഗ്ലെന്‍ മാക്സ്​വെല്ലിന്റെ ആ വാക്കുകളെത്തിയത്. ഒരിക്കല്‍ കൂടി മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കി ക്രിക്കറ്റില്‍ നിന്ന് മാക്സ്​വെല്‍ വിട്ടുനില്‍ക്കുന്നു. മാനസികാരോഗ്യ പ്രശ്നം അലട്ടുന്നതിനാലാണ് ഇടവേള എന്ന് തുറന്നു പറയാന്‍ ഇതിന് മുന്‍പും മാക്സ്​വെല്‍ മടിച്ചിട്ടില്ല. മാക്സ്​വെല്‍ മാത്രമല്ല, അങ്ങനെ തുറന്ന് പറഞ്ഞ ക്രിക്കറ്റ് താരങ്ങള്‍ ഒരുപിടിയുണ്ട്...

'എത്രമാത്രം ശക്തരാവാന്‍ ശ്രമിച്ചാലും അത് നിങ്ങളെ കീറി മുറിക്കും. ചുറ്റുമുള്ള മറ്റ് കാര്യങ്ങള്‍ നമ്മെ അലട്ടാന്‍ അധികം സമയം വേണ്ട. മുറി നിറയെ എന്നെ സ്നേഹിക്കുന്ന ആളുകള്‍ക്ക് ചുറ്റും നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്ന് തോന്നും...'2022ല്‍ മാനസികാരോഗ്യത്തിലേക്ക് ചൂണ്ടി കോലിയില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ.

stokes-1

'ഒരു ചില്ലു കുപ്പിക്കുള്ളില്‍ എന്റെ വികാരങ്ങളെല്ലാം നിറച്ചു വയ്ക്കുകയായിരുന്നു ഞാന്‍. ആ ചില്ലുകുപ്പി നിറഞ്ഞു. പൊട്ടിച്ചിതറി. ആ സമയം എനിക്ക് സഹിക്കാന്‍ വയ്യാതായി. ടീമിനൊപ്പം ഹോട്ടലിലായിരുന്നു ഞാന്‍. പുലര്‍ച്ചെ എന്തോ എന്നില്‍ സംഭവിക്കാന്‍ തുടങ്ങി. അത് വരെ സംഭവിച്ചിട്ടില്ലാത്ത എന്തോ..' മാനസികാരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയതിനെ കുറിച്ച് സ്റ്റോക്ക്സ് പറഞ്ഞതിങ്ങനെ. 

jonathan-trott

'2013ലെ ആഷസ് പരമ്പരയുടെ സമയമാണ് ഞാനത് തിരിച്ചറിയുന്നത്. നാലാം ടെസ്റ്റിന്റെ സമയം എനിക്ക് ശ്രദ്ധ നഷ്ടമായിക്കൊണ്ടിരുന്നു. ഓവല്‍ ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ഞാന്‍ പ്രശ്നത്തിലാണെന്ന് മനസിലായി. എനിക്ക് കളിക്കേണ്ട എന്ന തോന്നിത്തുടങ്ങി. ആങ്സൈറ്റി പിടിമുറുക്കി. ക്രിക്കറ്റ് കളിക്കുക എന്നതാണ് അതുവരെ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ എനിക്ക് ക്രിക്കറ്റ് ഭയമായി മാറി. ചുറ്റും ക്യാമറകളുണ്ടെന്ന തോന്നല്‍ അലട്ടി..' ആങ്സൈറ്റിയും വിഷാദരോഗവും താങ്ങാനാവാതെ ക്രിക്കറ്റിനോട് എന്നന്നേക്കുമായി വിടപറഞ്ഞ ജോനാഥന്‍ ട്രോട്ടിന്റെ വാക്കുകള്‍ ഇങ്ങനെ...

tait-1-2

ശാന്തമായ ഒരു മനസ് വേണം. ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ടം നഷ്ടമാവുന്നു. ഇതുപോലെ ഞാന്‍ മുന്‍പോട്ട് പോയാല്‍ അതെന്റെ സഹതാരങ്ങളോടും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനീതിയാവും. 24ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റ് താത്കാലികമായി മതിയാക്കി പോകുമ്പോള്‍ ഓസീസ് ഫാസ്റ്റ് ബോളര്‍ ഷോണ്‍ ടെയ്റ്റ് പറഞ്ഞതിങ്ങനെ...

flintoff-1-2

2006ലെ ക്രിസ്മസ് തലേന്ന്..ആഷസ് നമുക്ക് നഷ്ടപ്പെട്ടിരുന്നു. അധികം മദ്യപിച്ചിരുന്നു ഞാന്‍. കരച്ചിലടക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായില്ല. എനിക്ക് സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്തു. ഇനി എനിക്ക് കഴിയില്ല. ഇനിയും കളി തുടരാനാവില്ല, ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു. അതിന് ശേഷം ഞാന്‍ മറ്റൊരാളായിരുന്നു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കേണ്ട എന്ന തോന്നലായിരുന്നു. എപ്പോഴാണ് ഇത് ആരംഭിച്ചത് എന്ന് എനിക്കറിയില്ല, ഇംഗ്ലീഷ് മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ഫ്ളിന്റോഫ് വിഷാദാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് പറഞ്ഞതിങ്ങനെ..

MORE IN SPORTS
SHOW MORE