ശ്രവണപരിമിതര്‍ക്കും ഫുട്ബോള്‍‌ വൈബ് ആസ്വദിക്കാന്‍ ടച്ച് ഷര്‍ട്ട്

MNewcastleshirt
SHARE

ശ്രവണപരിമിതി നേരിടുന്നൊരാള്‍  ഫുട്ബോള്‍ മല്‍സരം കാണാനെത്തിയാല്‍ എങ്ങനെ സ്റ്റേഡിയത്തിലെ വൈബ് മനസിലാക്കും. ഇതിനുത്തരം ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് തരും.  

പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്സ്പറിനെ ന്യൂകാസില്‍ യുണൈറ്റഡ് തകര്‍ത്ത് എതിരില്ലാത്ത നാലുഗോളുകള്‍ക്ക്. ഒരു ഇടവേളയ്ക്ക് ശേഷം ന്യൂകാസില്‍ മൈതാനമായ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ ആരവമുയര്‍ന്ന മല്‍സരം. 

സ്റ്റേഡിയത്തിലെ ആരവം ശ്രവണപരിമിതി നേരിടുന്ന ആരാധകര്‍ കൂടി മനസിലാക്കിയ  ആദ്യ മല്‍സരം എന്ന പേരില്‍കൂടി  ന്യൂകാസില്‍ – ടോട്ടനം പോരാട്ടം ചരിത്രത്തില്‍ ഇടംപിടിച്ചു. ന്യൂകാസിലിന്‍റെ  സ്പോണ്‍സര്‍മാരായ സെലയാണ്  ശബ്ദം, ടച്ച് സെന്‍സേഷനാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ജേഴ്സിയില്‍ അവതരിപ്പിച്ചത്. സൗണ്ട് ഷര്‍ട്ട് എന്നാണ് ടച്ച് സെന്‍സേഷനോടുകൂടിയ ജേഴ്സിയുടെ പേര്. മല്‍സരം തുടങ്ങും മുമ്പ് താരങ്ങള്‍ക്കൊപ്പമെത്തിയ കുട്ടികള്‍ ശ്രവണപരിമിതി നേരിടുന്നവരായിരുന്നു. ടച്ച് ഷര്‍ട് അണിഞ്ഞ് സെന്‍റ് ജെയിംസ് പാര്‍ക്കിന്‍റെ മുഴുവന്‍ ആവേശവും ജീവിതത്തില്‍ ആദ്യമായി അനുഭവിച്ചാണ് കുട്ടികള്‍ മൈതാനത്തേക്കെത്തിയത്.

Touch shirt for the hearing impaired to enjoy the football vibe

MORE IN SPORTS
SHOW MORE