20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി

hardik-bumrah-1
SHARE

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. സ്പിന്നര്‍മാരെ കൊണ്ടുവന്ന് ബോളിങ് ചെയിഞ്ച് നടത്തുന്നതില്‍ ഹര്‍ദിക് പരാജയപ്പെട്ടതാണ് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ പറഞ്ഞു. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍ മൂടുന്നത്. 

മല്‍സരത്തിന് അഞ്ച് മണിക്കൂര്‍ മുന്‍പ് ടീം മീറ്റിങ്ങില്‍ വെച്ച് തയ്യാറാക്കിയ പ്ലാന്‍ എയുമായി നില്‍ക്കുന്ന ഹര്‍ദിക്കിനെയാണ് ഞാന്‍ കണ്ടത്. പ്ലാന്‍ ബിയിലേക്ക് മാറേണ്ട സമയമായിട്ടും അതിന് ക്യാപ്റ്റന്‍ തയ്യാറല്ല. 20 റണ്‍സ് വെച്ച് സീമര്‍മാര്‍ വഴങ്ങുന്ന സമയം എന്തുകൊണ്ട് സ്പിന്നര്‍മാരെ കൊണ്ടുവന്നില്ല? പന്തെറിയാനറിയുന്ന സ്പിന്നര്‍മാര്‍ അവര്‍ക്കുണ്ട്. കളിയുടെ ഗതി തിരിക്കണം, കമന്ററി ബോക്സിലിരുന്ന് ബ്രയാന്‍ ലാറ പറഞ്ഞു. 

ഹര്‍ദിക് പാണ്ഡ്യ സന്തോഷം അഭിനയിക്കുകയാണ് എന്നാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സന്‍ പ്രതികരിച്ചത്. ആരാധകരില്‍ നിന്നുള്ള പെരുമാറ്റങ്ങളെല്ലാം ഹര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. ടോസിന്റെ സമയം ഹര്‍ദിക് ഒരുപാട് ചിരിക്കുന്നു. സന്തോഷവാനാണ് താനെന്ന് കാണിക്കാന്‍ അഭിനയിക്കുന്നത് പോലെയാണ്. ഹര്‍ദിക് സന്തോഷവാനല്ല. അങ്ങനെയൊരു അലസ്ഥയില്‍ ഞാന്‍ നിന്നിട്ടുണ്ട്, പീറ്റേഴ്സന്‍ പറയുന്നു. 

ഹര്‍ദിക്കിനെ ധോണി സിക്സടിക്കുമ്പോള്‍ ഉയരുന്ന ആരാധകരുടെ ആരവവും കൂവലും ഹര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. ഹര്‍ദിക്കിനും വികാരങ്ങളുണ്ട്. ഹര്‍ദിക്കും ഇന്ത്യന്‍ കളിക്കാരനാണ്. ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ ഹര്‍ദിക്കും ആഗ്രഹിക്കില്ല. ഈ സംഭവങ്ങളെല്ലാം ഹര്‍ദിക്കിനേയും അവന്റെ കളിയേയും ബാധിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്, പീറ്റേഴ്സന്‍ പറഞ്ഞു. 

ചെന്നൈ ഇന്നിങ്സിലെ 20ാം ഓവര്‍ ഹര്‍ദിക് പന്തെറിയാന്‍ തീരുമാനിച്ചതിന് നേര്‍ക്കും വിമര്‍ശനങ്ങള്‍ ശക്തമാണ്. ശ്രേയസ് ഗോപാലിന് എന്തുകൊണ്ട് പന്ത് നല്‍കിക്കൂടായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. ഒരോവര്‍ എറിഞ്ഞ ശ്രേയസ് ഒരു വിക്കറ്റ് പിഴുതിരുന്നു. ഓര്‍ഡിനറി ബോളിങ്ങായിരുന്നു അവസാന ഓവറില്‍ ഹര്‍ദിക്കിന്റേത് എന്ന് സുനില്‍ ഗാവസ്കറും കുറ്റപ്പെടുത്തി.

ഒരു സിക്സ് സമ്മതിക്കാം. എന്നാല്‍ ഈ ബാറ്റര്‍ ലെങ്ത് ബോള്‍ പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ ലെങ്ത് ബോള്‍ എറിഞ്ഞ് കൊടുക്കരുതായിരുന്നു. മൂന്നാമത്തെ ഡെലിവറി ലെഗ് സൈഡിലേക്ക് ഫുള്‍ ടോസ്. ധോണി അത് നോക്കിനില്‍ക്കുകയായിരുന്നു. ഓര്‍ഡിനറി ബോളിങ്ങും ഓര്‍ഡിനറി ക്യാപ്റ്റന്‍സിയും. 185-190ല്‍ ചെന്നൈയെ ഒതുക്കാനാവുമായിരുന്നു, ഗാവസ്കര്‍ പറഞ്ഞു. 

Former players against Hardik Pandya

MORE IN SPORTS
SHOW MORE