309 പന്ത്; 756 റണ്‍സ്; 42ാം വയസിലും 20ാം ഓവറിലെ തൂക്കിയടി

ms-dhoni-1-2
SHARE

മുംബൈ ഇന്ത്യന്‍സിന് എതിരെ വാങ്ക‍ഡെയില്‍ ധോണി നേരിട്ടത് 4 പന്തുകള്‍. അവസാന ഓവര്‍ എറിയാന്‍ എത്തിയ മുംബൈ ക്യാപ്റ്റനെ ധോണി പ്രഹരിച്ചത് 6,6,6,2 എന്ന്. മുംബൈയുടെ കോട്ടയില്‍ വന്ന് തലയുടെ സൂപ്പര്‍ കാമിയോ കണ്ട് ഗ്യാലറിയും ഇളകി മറിഞ്ഞു. 42ാം വയസില്‍ നില്‍ക്കുമ്പോഴും 20ാം ഓവറിലെ തൂക്കിയടിക്ക് മാറ്റമില്ല.

ഐപിഎല്‍ കരിയറില്‍ 20ാം ഓവറുകളിലായി 64 സിക്സുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നിട്ടുള്ളത്. 20ാം ഓവറിലായി 309 ഡെലിവറികള്‍ ധോണി നേരിട്ടപ്പോള്‍ തകര്‍ത്തടിച്ചെടുത്തത് 756 റണ്‍സ്. 96 ഇന്നിങ്സില്‍ നിന്നാണ് ഇത്. 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിയവരില്‍ രണ്ടാമത് നില്‍ക്കുന്ന പൊള്ളാര്‍ഡ് നേടിയത് 405 റണ്‍സ്. 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ചതിലും പൊള്ളാര്‍ഡ് ആണ് ധോണിക്ക് പിന്നില്‍, 33 സിക്സുകള്‍.

ഐപിഎല്ലില്‍ നേരിട്ട ആദ്യ മൂന്ന് പന്തിലും സിക്സ് പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ധോണി സ്വന്തമാക്കി. വാങ്കഡെയില്‍ ചെന്നൈക്കെതിരെ വിജയ ലക്ഷ്യത്തില്‍ നിന്ന് 20 റണ്‍സ് അകലെ വെച്ച് മുംബൈ വീണപ്പോള്‍ നിര്‍ണായകമായിരുന്നു ധോണി 20ാം ഓവറില്‍ അടിച്ചെടുത്ത ആ 20 റണ്‍സ് എന്ന് വ്യക്തം.

ഈ സീസണില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 59 റണ്‍സ് മാത്രമാണ് ധോണി സ്കോര്‍ ചെയ്തിരിക്കുന്നത്. ഉയര്‍ന്ന സ്കോര്‍ 37 റണ്‍സും. സ്ട്രൈക്ക്റേറ്റ് 236. എന്നാല്‍ ഡല്‍ഹിക്ക് എതിരെ 16 പന്തില്‍ നിന്ന് 37 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്സും ഇപ്പോള്‍ വാങ്കഡെയില്‍ നടത്തിയ വെടിക്കെട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

Dhoni's stats in the 20th over

MORE IN SPORTS
SHOW MORE